ഇത്തവണത്തെ ഐ പി എല്ലില്‍ മലയാളിത്തരംഗം!

IPL 2019, ഐ പി എല്‍ 2019, സഞ്ജു സാംസണ്‍, Sanju Samson
കൊച്ചി| Last Modified ബുധന്‍, 20 മാര്‍ച്ച് 2019 (20:14 IST)
ഇത്തവണത്തെ ഐ പി എല്ലില്‍ മലയാളിത്തരംഗം. അഞ്ച് മലയാളി താരങ്ങളാണ് ഈ സീസണില്‍ ഐ പി എല്‍ ടീമുകളില്‍ ഇടം നേടിയത്.

സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍‌സ് ടീമിലാണ് ഉള്ളത്. ബേസില്‍ തമ്പി സണ്‍ റൈസേഴ്സ് ഹൈദരാബാദിലാണ്. ഏറ്റവും ഭാഗ്യമുള്ളത് എ എം ആസിഫിനാണ്. മഹേന്ദ്രസിംഗ് ധോണിയുടെ സ്വന്തം ടീമായ ചെന്നൈ സൂപ്പര്‍ കിംഗ്സിലാണ് ആസിഫിന് ഇടം.

രാജസ്ഥാന്‍ റോയല്‍‌സിലാണ് മിഥുന്‍ സുരേന്ദ്രന്‍ ഉള്‍പ്പെട്ടത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍ മലയാളി പേസറായ സന്ദീപ് വാര്യരും ഇടം കണ്ടെത്തി. സന്ദീപിന്‍റേതും ഒരു ഭാഗ്യത്തിന്‍റെ കഥയാണ്.

കൊല്‍ക്കത്ത ടീമിലെ മറ്റൊരു ബൌളര്‍ക്ക് പരുക്കേറ്റതാണ് സന്ദീപിന് ഭാഗ്യമായി മാറിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :