നരെയ്‌ന്‍ ഐപിഎല്ലില്‍ നിന്നും പുറത്തേക്കോ ?; സമ്മര്‍ദ്ദത്തിന്റെ നടുവില്‍ കൊല്‍ക്കത്ത

നരെയ്‌ന്‍ ഐപിഎല്ലില്‍ നിന്നും പുറത്തേക്കോ ?; സമ്മര്‍ദ്ദത്തിന്റെ നടുവില്‍ കൊല്‍ക്കത്ത

 IPL , Kolkata knight riders , Sunil narine , narine bowling action , കൊല്‍ക്കത്ത നൈറ്റ് റൈഡേഴസ് , ഐ പി എല്‍ , വിന്‍ഡീസ് , സുനില്‍ നരെയ്‌ന്‍
കൊല്‍ക്കത്ത| jibin| Last Modified ശനി, 7 ഏപ്രില്‍ 2018 (18:07 IST)
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) മത്സരങ്ങള്‍ അരംഭിക്കാന്‍ മണിക്കുറുകള്‍ മാത്രം അവശേഷിക്കെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴസിന് കനത്ത തിരിച്ചടി.

ടീമിലെ മികച്ച ബോളറും കൂറ്റനടിക്കാരനുമായ സുനില്‍ നരെയ്‌ന്‍ ബോളിംഗ് ആക്ഷനില്‍ കുടുങ്ങിയതാണ് കൊല്‍ക്കത്തയെ സമ്മര്‍ദ്ദത്തിലാക്കുന്നത്. പാക് സൂപ്പര്‍ ലീഗില്‍ സംശയകരമായ രീതിയില്‍ പന്തെറിഞ്ഞ വിന്‍ഡീസ് താരത്തിന് ഐപിഎല്‍ കളിക്കണമെങ്കില്‍ പുതിയ കടമ്പ കടക്കേണ്ടി വരും.

ബിസിസിഐ അംഗീകൃത ക്ലിനിക്കില്‍ നടക്കുന്ന ടെസ്‌റ്റില്‍ വിജയിച്ചാല്‍ മാത്രമെ നരെയ്‌ന് കളിക്കാന്‍ സാധിക്കൂ. അല്ലാത്തപക്ഷം ഈ ഐപിഎല്‍ സീസണില്‍ നിന്ന് താരത്തിന് വിട്ടു നില്‍ക്കേണ്ടിവരും.

നേരത്തെ പരിക്ക് മൂലം ഓസ്‌ട്രേലിയന്‍ പേസ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്കും കൊല്‍ക്കത്തയോട് ബൈ പറഞ്ഞിരുന്നു. നരെയ്‌ന്‍ കൂടി പുറത്തായാല്‍ ടീമിന് കനത്ത തിരിച്ചടിയുണ്ടാകുമോ എന്ന ഭയത്തിലാണ് ടീം മാനേജ്‌മെന്റ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :