ബാറ്റിലും പന്തിലും വെടിമരുന്ന് നിറച്ച് ഹൈദരാബാദും ചെന്നൈയും; പ്ലേ ഓഫ് സ്ഫോടനത്തിന് തുടക്കം

ചെന്നൈ, ഹൈദരാബാദ്, സണ്‍ റൈസേഴ്സ്, സൂപ്പര്‍ കിംഗ്സ്, കൊല്‍ക്കത്ത, ഐ പി എല്‍, IPL, Kolkatha, Chennai, Hyderabad, Sun Risers, Super Kings
ചെന്നൈ| BIJU| Last Modified ചൊവ്വ, 22 മെയ് 2018 (08:49 IST)
ഐപിഎല്‍ പ്ലേ ഓഫില്‍ ചൊവ്വാഴ്ച തീ പാറുന്ന പോരാട്ടം. പ്ലേ ഓഫിലെ ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സും സണ്‍ റൈസേഴ്സ് ഹൈദരാബാദും ഏറ്റുമുട്ടും.

പ്ലേ ഓഫിലെ ഒന്നാം സ്ഥാനക്കാരായ ഹൈദരാബാദും രണ്ടാം സ്ഥാനക്കാരായ ചെന്നൈയും ഏറ്റുമുട്ടുമ്പോള്‍ വിജയം ആര്‍ക്കൊപ്പം നില്‍ക്കുമെന്ന് പ്രവചിക്കുക അസാധ്യം. ഗ്രൂപ്പ് ഘട്ടത്തില്‍ ഹൈദരാബാദ് ചെന്നൈയോട് രണ്ടുതവണ പരാജയപ്പെട്ടിരുന്നു.

ഗ്രൂപ്പ് മത്സരങ്ങളില്‍ നേടിയ വിജയങ്ങള്‍ ആവര്‍ത്തിക്കാനായിരിക്കും ചെന്നൈ ശ്രമിക്കുക. എന്നാല്‍ ചെന്നൈയോട് ഏറ്റ പരാജയങ്ങള്‍ക്ക് കണക്കുതീര്‍ക്കാനായിരിക്കും ഹൈദരാബാദ് ഇറങ്ങുക.

ഹൈദരാബാദിനെയും ചെന്നൈയെയും കൂടാതെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാന്‍ റോയല്‍‌സ് എന്നിവയാണ് പ്ലേ ഓഫിലെത്തിയ മറ്റ് ടീമുകള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :