മുംബൈ|
jibin|
Last Modified തിങ്കള്‍, 28 മെയ് 2018 (14:36 IST)
ഐപിഎല്‍ പതിനൊന്നാം സീസണ്‍ മഹേന്ദ്ര സിംഗ് ധോണിയുടേത് മാത്രമായിരുന്നു. വിലക്കുമാറി തിരിച്ചുവന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പ്രവചനങ്ങളെയും ആക്ഷേപങ്ങളെയും ബൌണ്ടറിക്ക് പുറത്തേക്ക് അടിച്ചകറ്റിയാണ് മൂന്നാം കിരീടം സ്വന്തമാക്കിയത്.
ഫൈനലില്‍ കരുത്തരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ മുട്ടുകുത്തിച്ച് മഞ്ഞപ്പട കിരീടത്തില്‍ മുത്തമിട്ടപ്പോള്‍ വിമര്‍ശകര്‍ക്കു പോലും കൈയടിക്കാന്‍ തോന്നി. ടീം ആഘോഷത്തില്‍ ലയിച്ചു ചേര്‍ന്നപ്പോള്‍ ഒരു കൂട്ടം മാധ്യമപ്രവര്‍ത്തകരുടെ ശ്രദ്ധയും ക്യാമറയും ധോണിക്ക് നേര്‍ക്കായിരുന്നു.
ടീം വിജയലഹരിയില്‍ ആഘോഷിക്കുമ്പോള്‍ കുട്ടി സിവയ്‌ക്കൊപ്പമാണ് സമയം ചെലവഴിച്ചത്. ഗ്രൗണ്ടിലേയ്ക്ക് ഓടിയെത്തിയ മകളെ ധോണി എടുത്തുയര്‍ത്തുന്നതും സംസാരിക്കുന്നതും ക്യാമറ കണ്ണുകള്‍ ഒപ്പിയെടുത്തു. ടീം ട്രോഫിയുമായി ക്യാമറകള്‍ക്ക് മുന്നില്‍ എത്തിയപ്പോഴാണ് ധോണി മകളുമായി താരങ്ങള്‍ക്ക് പിന്നിലായി ആഘോഷം നടത്തിയത് എന്നതാണ് എല്ലാവരെയും അത്ഭുതപ്പെടുത്തിയത്.
ഐപിഎല്‍ സീസണില്‍ മുഴുവന്‍ ഗ്യാലറിയില്‍ അമ്മ സാക്ഷിക്കൊപ്പം കുട്ടി സിവയും ഉണ്ടായിരുന്നു. മത്സരം കഴിഞ്ഞയുടന്‍
സിവ ഗ്രൌണ്ടിലേക്ക് എത്തുകയായിരുന്നു. തുടര്‍ന്ന് ധോണിക്കൊപ്പമാണ് സാക്ഷിയും സിവയും സമയം ചെലവഴിച്ചത്.