അന്നുമുതൽ ദീപികയോട് എനിക്ക് ഒരു പ്രത്യേക ഇഷ്ടമാണ്; മനസ്സിലെ മോഹം വെളിപ്പെടുത്തി ഡെയ്ൻ ബ്രാവോ

Sumeesh| Last Modified ശനി, 19 മെയ് 2018 (13:15 IST)
ഐ പി എല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനു വേണ്ടി മികച്ച പ്രകടം കാഴ്ചവച്ചതൊന്നുമല്ല ഡെയ്ൻ ബ്രാവോയെക്കുറിച്ച് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. തനിക്ക് ദീപിക പദുക്കോണോടുള്ള ആരാധന വേളിപ്പേടുത്തിയിരിക്കുകയാണ് വെസ്റ്റിന്റീസ് സൂപ്പർ താരം ഡെയ്ൻ ബ്രാവോ.

ഐപി എല്ലിൽ തന്റെ സഹതാരം ഹർബജൻ സിംഗിനോടാണ് ദീപികയോടുള്ള തന്റെ ആരാധന താരം വെളിപ്പെടുത്തിയത്. ഹർബജൻ സിങ് നടത്തുന്ന വെബ് ഷോയിഒൽ ഇഷ്ടപ്പെട്ട താരത്തെക്കുറിച്ചുള്ള ചോദ്യത്തിന് ബ്രാവോ നൽകിയ മറുപടി ദീപിക പദുക്കോൺ എന്നായിരുന്നു. ആരാധന തുടങ്ങിയതെങ്ങനെ എന്നതിനെക്കുറിച്ചും താരം വെളിപ്പെടുത്തുന്നുണ്ട്.



2006ലെ ചാമ്പ്യൻസ് ട്രോഫിക്ക് ഇന്ത്യലെത്തിയപ്പോഴാണ് ഈ ആരാധനയുടെ തുടക്കം. ഹോട്ടൽ മുറിയിൽ ചാനലുകൾ മാറ്റുന്നതിനിടെ ഒരു സോപ്പിന്റെ പരസ്യം കാണാനിടയായി. ദീപിക പദുക്കോണാണ് ആ പരസ്യത്തിലെ മോഡൽ എന്ന് പിന്നീടാണ് മനസ്സിലായത്. 2006 മുതൽ ദീപിക എന്റെ തലക്കകത്തുണ്ട്. അന്നു മുതൽ ദീപികയോട് എനിക്ക് ഒരു പ്രത്യേക ഇഷ്ടമാണ് ബ്രാവോ വ്യക്തമാക്കി

തൊട്ടു പിന്നാലെ ഹർബജന്റെ ചോദ്യമെത്തി. എന്തുകൊണ്ടാണ് വെസ്റ്റിന്റീസിൽ മറ്റൊരു ദീപികയെ കണ്ടെത്താൻ കഴിയാതിരുന്നത് എന്ന്. ഈ ചോദ്യത്തിനു ദീപികക്ക് തുല്യം ദീപിക മാത്രം എന്നായിരുന്നു ബ്രാവോയുടെ മറുപടി. സൂപ്പർ താരത്തിന്റെ ഈ മറുപടിയാണ് സാമൂഹ്യ മാധ്യമങ്ങൾ ഇപ്പോൾ ചർച്ച ചെയ്യുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :