കണ്ണീർ പൊഴിച്ച് കോഹ്‌ലി, സംസാരിക്കുന്നത് മലയാളം! വീഡിയോ വൈറലാകുന്നു

ഈ വാക്കുകളിലുണ്ട് എല്ലാം!

aparna shaji| Last Modified ചൊവ്വ, 2 മെയ് 2017 (11:47 IST)
മികച്ച താരങ്ങൾ ഉണ്ടായിട്ടും ഐപിഎല്‍ പത്താം സീസണില്‍ പരാജയത്തിന്റെ വക്കിലെത്തിയിരിക്കുകയാണ് കോഹ്‌ലിയുടെ ബാംഗ്ലൂർ ടീം. പത്താം സീസണില്‍ വന്‍ പരാജയം മുന്നില്‍ കാണുന്ന ടീമിന്റെ വിഷമത്തിൽ പങ്കു ചേരുകയാണ് ആരാധകരും.

കളിയിൽ ജയിക്കാനാകാത്തതിന്റെ സങ്കടം ക്യാപ്റ്റന്റെ ഓരോ ചലനങ്ങളിലുമുണ്ട്. കോഹ്‌ലിയുടെ സങ്കടത്തോടെയുള്ള വാര്‍ത്താ സമ്മേളനത്തിൽ ഒരു ചെറു ചിരി കണ്ടെത്തിയിരിക്കുകയാണ് ഒരു ഫെയ്‌സ്ബുക്ക് പേജ്.

തോല്‍വിയുടെ കാരണങ്ങള്‍ നിരത്തുന്ന കൊഹ്‌ലിയുടെ വീഡിയോ മലയാളത്തിലാക്കി അപലോഡ് ചെയ്തിരിക്കുന്ന വീഡിയോ നിമിഷങ്ങൾക്കകമാണ് വൈറലായിരിക്കുന്നത്. കാസര്‍കോഡ് ഭാഷയാണ് വീഡിയോയില്‍ ഉപയോഗിച്ചിരിക്കുന്നത്.

എല്ലാവരും കളിയാക്കുകയാണെന്നും തന്റെ കൂടെയുള്ള ആരെങ്കിലും കളിക്കണ്ടേയെന്നും കൊഹ്‌ലി സങ്കടത്തോടെ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :