IPL 10: പഞ്ചാബ് പ്ലേ ഓഫ് പ്രതീക്ഷയില്‍ - കൊല്‍ക്കത്തയ്‌ക്ക് പരാജയം

IPL 10: പഞ്ചാബ് പ്ലേ ഓഫ് പ്രതീക്ഷയില്‍

  kings eleven punjab , kolkata knight riders match , IPL 10 , IPL , cricket , കൊല്‍ക്കൊത്ത നൈറ്റ് റൈഡേഴ്‌സ് , പഞ്ചാബ് , ക്രിസ് ലിൻ , വൃദ്ധിമാൻ സാഹ , മനൻ വോറ
മൊഹാലി| jibin| Last Modified ബുധന്‍, 10 മെയ് 2017 (08:04 IST)
സീസണില്‍ മികച്ച പ്രകടനവുമായി മുന്നേറിയ കൊല്‍ക്കൊത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് 14 റണ്‍സ് ജയം. ജയത്തോടെ പഞ്ചാബ് പ്ലേഓഫ് പ്രതീക്ഷ നിലനിർത്തി.

സ്കോർ: പഞ്ചാബ്–20 ഓവറിൽ ആറിന് 167. കൊൽക്കത്ത–20 ഓവറിൽ ആറിന് 153.

168 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കൊത്തയ്ക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. (52 പന്തിൽ 84) ഉജ്വലമായി കളിച്ചെങ്കിലും കൂട്ടു നൽകാൻ ആരുമുണ്ടായില്ല.

നാല് ഓവറിൽ 18 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്ത രാഹുൽ തെവാട്ടിയയും മൂന്ന് ഓവറിൽ 24 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ മോഹിത് ശർമയുമാണ് കൊൽക്കത്തയെ പിടിച്ചിട്ടത്.

ഗ്ലെൻ മാക്സ്‌വെലിന്റെ അവസരോചിത ഇന്നിങ്സിലാണ് പഞ്ചാബ് ഭേദപ്പെട്ട സ്കോറിലെത്തിയത്. മാക്സ്‌വെൽ 25 പന്തിൽ 44 റൺസെടുത്തു. (38), (25) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :