ഡല്‍ഹി|
jibin|
Last Modified വ്യാഴം, 13 ഏപ്രില്‍ 2017 (18:40 IST)
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്‌റ്റന്‍ ഗൗതം ഗംഭീറിന്റെ ആഗ്രഹം ചെറുതെങ്കിലും അതില്‍ ആവേശമുണ്ട്. ഹിന്ദുസ്ഥാന്‍ ടൈംസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഗംഭീര്‍ മനസിലുള്ള ആഗ്രഹം വെളിപ്പെടുത്തിയത്.
ഐപിഎല്‍ കരിയര്‍ ഡല്‍ഹി ഡയര്‍ ഡെവിള്‍സില്‍ അവസാനിപ്പിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നാണ് ഗംഭീര്‍ വ്യക്തമാക്കിയത്. ഡല്‍ഹി ബോയി ആയ എനിക്ക് ആ ടീമുമായി ഹൃദയബന്ധമുണ്ട്. അവര്‍ക്കൊപ്പം മൂന്ന് കൊല്ലം കളിച്ചതുകൊണ്ട് ആ ടീമുമായി എനിക്ക് ഹൃദയബന്ധമുണ്ടെന്നും ഗംഭീര്‍ പറഞ്ഞു.
ഐപിഎല്‍ കരിയര്‍ ഡല്‍ഹിക്കായി കളിച്ച് അവസാനിപ്പിക്കണമെന്നാണ് ആഗ്രഹം. എന്നാല്‍, ഞാന്‍ ഇപ്പോള്‍ കൊല്‍ക്കത്തയുടെ ക്യാപ്‌റ്റനാണ്. അതിനാല്‍ തന്നെ മൂന്നാമതും കൊല്‍ക്കത്ത കിരീടം നേടണമെന്ന് ആഗ്രഹിക്കുന്നുവെന്നും
ഗംഭീര്‍ വ്യക്തമാക്കി.