റാണയും ഹര്‍ദീക് പാണ്ഡ്യയും അടിച്ച് പറത്തി; മുംബൈയ്ക്ക് തകര്‍പ്പന്‍ ജയം

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് അവിശ്വസനീയ ജയം

ipl 2017, ipl 10, kolkata knight riders, mumbai indians,	ഐപിഎല്‍ 2017, ഐപിഎല്‍ 10, മുംബൈ ഇന്ത്യന്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്
മുംബൈ| സജിത്ത്| Last Updated: തിങ്കള്‍, 10 ഏപ്രില്‍ 2017 (10:09 IST)
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് അവിശ്വസനീയ ജയം. തകര്‍പ്പന്‍ ബാറ്റിങ്ങ് പ്രകടനത്തിലൂടെ ഹര്‍ദീക് പാണ്ഡ്യയും നിതീഷ് റാണയും ചേര്‍ന്നാണ് മുംബൈയെ ജയിപ്പിച്ചത്. ഒരവസരത്തില്‍ അസാധ്യം എന്ന് കരുതിയ വിജയലക്ഷ്യമാണ് ഈ യുവതാരങ്ങളുടെ മികവില്‍ മുംബൈ കയ്യെത്തിപ്പിടിച്ചത്. സ്കോര്‍: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഏഴ് വിക്കറ്റിന് 178. മുംബൈ ഇന്ത്യന്‍സ് 19.5 ഓവറില്‍ ആറിന് 180.

179 റണ്‍സ് എന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈയ്ക്ക് വേണ്ടി ജോസ് ബട്‌ലറും പാര്‍ഥിവ് പട്ടേലും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. എന്നാല്‍ മധ്യനിരയില്‍ അംപയറുടെ പിഴവിലൂടെ രോഹിത് ശര്‍മ, ബട്‌ലര്‍, ക്രുനാല്‍ പാണ്ഡ്യ എന്നിവര്‍ പുറത്തായത് മുംബൈയ്ക്ക് തിരിച്ചടിയായി. എന്നാല്‍ അവസാന മൂന്നോവറില്‍ 40 റണ്‍സ് വേണ്ടിയിരുന്ന അവരെ റാണയും പാണ്ഡ്യയും ചേര്‍ന്ന് ഒരു പന്ത് ശേഷിക്കേയാണ് ലക്ഷ്യത്തിലെത്തിച്ചത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സാണ് എടുത്തത്. 47 പന്തില്‍ അഞ്ച് ഫോറും അഞ്ച് സിക്‌സും സഹിതം 81 റണ്‍സ് നേടിയ മനീഷ് പാണ്ഡെയാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍. ഗംഭീര്‍ 19, ലിന്‍ 32, സൂര്യകുമാര്‍ യാദവ് 17 എന്നിങ്ങനെയാണ് കൊല്‍ക്കത്തയുടെ മറ്റ് സ്‌കോറുകള്‍. മുംബൈയ്ക്ക് വേണ്ടി ക്രുനാല്‍ പാണ്ഡ്യ മൂന്ന് വിക്കറ്റ് സ്വന്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :