കുട്ടിക്രിക്കറ്റിലെ എല്ലാ റെക്കോര്‍ഡുകളും വഴിമാറുന്നു; ക്രിസ്ഗെയിലിനു മുന്നില്‍ !

ട്വന്‍റി20യിലെ 7 ബാറ്റിംഗ് റെക്കോഡുകള്‍ ഗെയിലിന് സ്വന്തം

Chris gayle, T20 Batting Records, T20, ക്രിസ് ഗെയില്‍, ബാറ്റിംഗ് റെക്കോഡ്
സജിത്ത്| Last Modified ബുധന്‍, 19 ഏപ്രില്‍ 2017 (10:12 IST)
ട്വന്‍റി20 ക്രിക്കറ്റില്‍ 10,000 ക്ലബിൽ കടക്കുന്ന ലോകത്തെ ആദ്യതാരമെന്ന ബഹുമതി ക്രിസ്ഗെയിലിനു സ്വന്തം. റോയൽ ചലഞ്ചേഴ്സ് താരമായ ഗെയ്ൽ ഗുജറാത്ത് ലയൺസിനെതിരെയാണ് ഈ റെക്കോർഡ് സ്വന്തമാക്കിയത്.

ഐപിഎലിന്റെ ഈ സീസണിന്റെ തുട​ക്കത്തിൽ നിറം മങ്ങിയ ഗെയ്ൽ ഗുജറാത്ത് ലയൺസിനെതിരെ തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. ഓപ്പണറായെത്തിയ ഏഴു സിക്സും അഞ്ചു ഫോറുമുള്‍പ്പെടെ ഗെയ്ൽ 38 പന്തിൽ 77 റൺസ് അടിച്ചു​കൂട്ടിയാണ് പുറത്തായത്.

കുട്ടി​ക്രിക്കറ്റിലെ ഒട്ടു​മിക്ക എല്ലാ റിക്കാർഡുകളും ഗെയ്‌ലിന്‍റെ പേരിലാണുള്ളത്. ഏറ്റവും കൂടുതൽ സെഞ്ചുറി (18), അർധ​സെഞ്ചുറി (60), ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ (175*), വേഗത‍യേറിയ അർധ​സെഞ്ചുറി (12 പന്തിൽ), ഏറ്റവും കൂടുതൽ സിക്സുകൾ (736), ഏറ്റവും കൂടുതൽ ഫോർ (764) എന്നിവയെല്ലാം ഗെയിലിന്റെ പേരിലാണുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :