അന്ന് മക്കല്ലത്തിന്റെ വക, ഇന്ന് കോറി ആന്‍ഡേഴ്‌സണ്‍; ഐപിഎല്ലില്‍ അപൂര്‍വ്വ റെക്കോര്‍ഡ് പിറന്നു

കോറി ആന്‍ഡേഴ്‌സണ്‍ അടിച്ചു; ഐപിഎല്ലില്‍ അപൂര്‍വ്വ റെക്കോര്‍ഡ് പിറന്നു

  IPL 2017 , IPL , brebden macculam , korey anderson , macculam , Chris Gayle , ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് , ഐ പി എല്‍ , 6000 സിക്‌സ് , കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് , ക്രിസ് ഗെയില്‍ , രോഹിത് ശര്‍മ്മ
മുംബൈ| jibin| Last Modified തിങ്കള്‍, 17 ഏപ്രില്‍ 2017 (14:22 IST)
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ഒന്നിനു പുറകെ ഒന്നായി റെക്കോര്‍ഡുകള്‍ കുറിക്കുകയാണ്. ഐപിഎല്‍ പത്താം സീസണിലും റെക്കോര്‍ഡുകള്‍ക്ക് പഞ്ഞമില്ല. 6000 സിക്‌സ് എന്ന നേട്ടമാണ് അവസാനമായി ചേര്‍ക്കപ്പെട്ടത്.


കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ ഡല്‍ഹി ഡയര്‍ ഡെവിള്‍സ് ബാറ്റ്‌സ്മാന്‍ കോറി ആന്‍ഡേഴ്‌സണ്‍ നേടിയ സിക്‌സാണ് ആറായിരമത്തെ സിക്‍സര്‍. ഐപിഎല്ലില്‍ സിക്‍സറുകള്‍ക്ക് തുടക്കമിട്ടത് ന്യൂസിലന്‍ഡ് താരമാണെന്ന പ്രത്യേകതയുമുണ്ട്.

2008ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടി ബ്രണ്ടന്‍ മക്കല്ലമാണ് ഐപിഎല്ലില്‍ ആദ്യ സിക്‍സര്‍ നേടിയത്. റോയല്‍ ചലഞ്ചേഴ്‌സ് ബംഗ്ലൂരുനെതിരെയായിരുന്നു അദ്ദേഹം സിക്‍സര്‍ നേടിയത്.

ഐപിഎല്ലില്‍ 94 മത്സരങ്ങളില്‍ നിന്ന് 255 സിക്സറുകള്‍ നേടിയ ക്രിസ് ഗെയിനൊപ്പമാണ് കൂടുതല്‍ സിക്സറുകളുടെ റെക്കോര്‍ഡ്. കൂടാതെ ഐപിഎല്ലിലെ മിക്ക റെക്കോര്‍ഡുകളും ഗെയിലിന് സ്വന്തമാണ്.

163 സിക്സറുകള്‍ നേടിയ രോഹിത് ശര്‍മ്മയാണ് ഐപിഎല്ലില്‍ കൂടുതല്‍ സിക്‍സറുകള്‍ നേടിയ ഇന്ത്യന്‍ താരം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :