‘സ്ത്രീ വിരുദ്ധ ടീ-ഷര്‍ട്ടുകള്‍’ ആമസോണ്‍ പിന്‍വലിച്ചു!
ലണ്ടന്‍|
WEBDUNIA|
PRO
PRO
സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വാചകങ്ങളോട് കൂടിയ ടീ-ഷര്‍ട്ട് പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ്‌സൈറ്റായ ആമസോണ്‍ പിന്‍വലിച്ചു. ടീ-ഷര്‍ട്ടിനെതിരെ ഉയര്‍ന്ന പ്രതിഷേധത്തെ തുടര്‍ന്നാണ് പിന്‍വലിക്കാന്‍ തീരുമാനിച്ചത്.
“Keep Calm and Rape", "Keep Calm and hit her" എന്നിങ്ങനെ ആയിരുന്നു വിവാദ ടീ-ഷര്‍ട്ടിലെ വാചകങ്ങള്‍. ആമസോണിനെതിരെ ട്വിറ്ററിലും ഫേസ്ബുക്കിലും കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. സൈറ്റിനെതിരെ ഓണ്‍ലൈന്‍ പെറ്റിഷനും തയ്യാറാക്കിയിരുന്നു.
മസാച്ചുസെറ്റ്സില്‍ നിന്നുള്ള കമ്പനിയായ സോളിഡ് ഗോല്‍ഡ് ബോംബിന്റേതാണ് ടീ-ഷര്‍ട്ടുകള്‍. രണ്ടാം ലോക മഹായുദ്ധകാലത്തെ മുദ്രാവാക്യമായ "Keep Calm and Carry On" മാതൃകയാക്കിയാണ് കമ്പനി ടീ-ഷര്‍ട്ടിലെ വാചകങ്ങള്‍ സൃഷ്ടിച്ചത്.