‘വൈറ്റ് ഹൗസില്‍ ഇരട്ടസ്‌ഫോടനം; ഒബാമയ്ക്ക് പരുക്ക്‘!

വാഷിംഗ്ടണ്‍| WEBDUNIA|
PRO
PRO
സ്ഫോടനങ്ങളും വെടിവയ്പ്പും ഏല്‍പ്പിച്ച ആഘാതങ്ങള്‍ക്ക് പിന്നാലെ ട്വിറ്റര്‍ വാര്‍ത്തയിലൂടെ വീണ്ടും ഞെട്ടി. പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസില്‍ ഇരട്ടസ്‌ഫോടനം നടന്നു എന്നായിരുന്നു ട്വിറ്ററില്‍ പ്രചരിച്ച വ്യാജവാര്‍ത്ത. പ്രസിഡന്റ് ബരാക്ക് ഒബാമയ്ക്ക് സ്‌ഫോടനത്തില്‍ പരുക്കേറ്റു എന്നും ഇതോടൊപ്പം വാര്‍ത്ത പരന്നു. ഇതോടെ രാജ്യം പരിഭ്രാന്തിയിലായി. ഒടുവില്‍ വൈറ്റ് ഹൗസ് ഈ വാര്‍ത്ത വ്യാജമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റ് പ്രസ് ആണ് സ്ഫോടന വാര്‍ത്ത ട്വീറ്റ് ചെയ്തത്. ഇന്ത്യന്‍ സമയം ചൊവ്വാഴ്ച രാത്രി10.30 ഓടെയായിരുന്നു ഇത്. ഇതോടെ യു എസില്‍ എങ്ങും ഭീതി പരന്നു. വാര്‍ത്തയുടെ കൂടുതല്‍ വിവരങ്ങള്‍ തേടി ആളുകള്‍ പരക്കം‌പാഞ്ഞു. അമേരിക്കയിലെ ഓഹരി വിപണി കൂപ്പുകുത്തി. അസോസിയേറ്റ് പ്രസ് അക്കൌണ്ടില്‍ നുഴഞ്ഞുകയറിയ ഹാക്കര്‍‌മാരാണ് ഈ ട്വീറ്റ് ഇട്ട് പണി പറ്റിച്ചതെന്ന് പിന്നീടാണ് വ്യക്തമായത്.

ആശങ്ക അവസാനിക്കാത്തതിനാല്‍ വൈറ്റ് ഹൗസ് വക്താവ് ജെ കാര്‍നി വാര്‍ത്താസമ്മേളനം വിളിച്ച് വാര്‍ത്ത വ്യാജമാണെന്ന് സ്ഥിരീകരിക്കേണ്ടിവന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :