‘ഒരു പുഞ്ചിരിയോടെ അവന്‍ അമ്മയെ നോക്കി നിന്നു’- കാഴ്ച വൈകല്യമുള്ള കുട്ടി ആദ്യമായി അമ്മയെ കണ്ടപ്പോള്‍ ഉള്ള പ്രതികരണം - വീഡിയോ കാണാം

അമ്മയെ ആദ്യമായി കണ്ട അവന്‍ അമ്മയുടെ മുഖത്ത് നോക്കി ഒരു പാല്‍ പുഞ്ചിരി സമ്മാനിച്ചു. ആദ്യമായി കാഴ്ച ലഭിച്ച ലിയോ എന്ന് വിളിക്കുന്ന ലിയോപോള്‍ഡ് വില്‍ബര്‍ റിപ്പോണ്‍ഡ് എന്ന കുരുന്നിന്റെ പ്രതികരണമായിരുന്നു ഇ

ലണ്ടന്‍, യൂടൂബ്, ഒ​ക്ലോകട്ടേനിയസ് ആല്‍ബിനിസം, ലിയോ London, Yutube, Lio
ലണ്ടന്‍| rahul balan| Last Updated: വെള്ളി, 8 ഏപ്രില്‍ 2016 (20:44 IST)
അമ്മയെ ആദ്യമായി കണ്ട അവന്‍ അമ്മയുടെ മുഖത്ത് നോക്കി ഒരു പാല്‍ പുഞ്ചിരി സമ്മാനിച്ചു. ആദ്യമായി കാഴ്ച ലഭിച്ച ലിയോ എന്ന് വിളിക്കുന്ന ലിയോപോള്‍ഡ് വില്‍ബര്‍ റിപ്പോണ്‍ഡ് എന്ന കുരുന്നിന്റെ പ്രതികരണമായിരുന്നു ഇത്. യൂടൂബില്‍ ഈ വീഡിയോ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

‘ഒ​ക്ലോകട്ടേനിയസ് ആല്‍ബിനിസം’ എന്ന അപൂര്‍വ രോഗം ബാധിച്ചാണ് ലിയോയ്ക്ക് കാഴ്ച വൈകല്യം ബാധിച്ചത്. ഒക്ലേകട്ടേനിയസ് ആല്‍ബിനിസം ബാധിച്ച കുട്ടികള്‍ക്ക് മങ്ങിയ കാഴ്ച മാത്രമേ ഉണ്ടാകൂ. നിരവധി ചികിത്സകള്‍ ചെയ്‌തു നോക്കിയെങ്കിലും ലിയോയ്ക്ക് കാഴ്ച ലഭിച്ചില്ല. ഒടുവില്‍ ഒരു നേത്രവിദഗ്ധന്‍ ഒരു കണ്ണാടി തയ്യാറാക്കി കൊടുത്തു. ആ കണ്ണാടിയിലൂടെ അവന്‍ തന്റെ അച്ഛനേയും അമ്മയേയും ആദ്യമായി കണ്ടു. ആദ്യം കണ്ണട ധരിച്ചപ്പോള്‍ ലിയോയ്ക്ക് ഒന്നും മനസിലായില്ല. അമ്മയുടെ വിളി കേട്ടപ്പോള്‍ അവന്‍ അമ്മയെ തിരിച്ചറിഞ്ഞു.


ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :