സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി; മുഷറഫിനെതിരായ വിചാരണ നീട്ടിവെച്ചു

ഇസ്ലാമാബാദ്| WEBDUNIA|
PRO
PRO
മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുഷറഫിനെതിരായ വിചാരണ നീട്ടിവെച്ചു. മുഷറഫിനെ കോടതിയിലേക്ക് കൊണ്ടുപോകുന്ന വഴിയില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയതിന്റെ തുടര്‍ന്നാണിത്. അഞ്ച് കിലോ സ്‌ഫോടക വസ്തുക്കളും രണ്ട് കൈത്തോക്കുകളുമാണ് കണ്ടെത്തിയത്.

മുഷറഫിന് മേല്‍ ചുമത്തിയ രാജ്യദ്രോഹ കുറ്റത്തിന്‍മേലുള്ള വിചാരണയാണ് ചൊവ്വാഴ്ച ആരംഭിക്കാനിരുന്നത്. ഇത് ജനുവരി ഒന്നിലേക്ക് മാറ്റി. സുരക്ഷാ പ്രശ്നങ്ങളാല്‍ ഹാജാരാകാനാകില്ലെന്ന് അഭിഭാഷകന്‍ മുഖേന മുഷാറഫ് കോടതിയെ അറിയിച്ചു.

സൈനിക കോടതിയില്‍ മാത്രമേ തന്നെ വിചാരണ ചെയ്യാവൂ എന്ന മുഷാറഫിന്റെ ഹര്‍ജി തിങ്കാളാഴ്ച ഇസ്ലാമാബാദ് ഹൈക്കോടതി തള്ളിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :