സൌദിയുടെ ബോയിങ് 767 അടിയന്തിരമായി ഇറക്കി; 29 യാത്രക്കാര്‍ക്ക് പരുക്ക്

ജിദ്ദ| WEBDUNIA| Last Modified തിങ്കള്‍, 6 ജനുവരി 2014 (10:13 IST)
PRO
സാങ്കേതിക തകരാറിനെത്തുടര്‍ന്ന് സൗദി അറേബ്യന്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 767 വിമാനംമദീന വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. 29 യാത്രക്കാര്‍ക്ക് ലാന്‍ഡിംഗിനിടെ പരിക്കേറ്റു.

ഇറാനിലെ മഷാദ് വിമാനത്താവളത്തില്‍നിന്ന് പുറപ്പെട്ട വിമാനത്തില്‍ ജീവനക്കാരടക്കം 315 പേരുണ്ടായിരുന്നു. വിമാനത്താവളത്തില്‍ ഇറങ്ങാനൊരുങ്ങവെയാണ് സാങ്കേതിക തകരാറ് പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടത്.

തുടര്‍ന്ന് അടിയന്തരമായി ഇറക്കി. റണ്‍വെക്ക് സാരമായ കേട് സംഭവിച്ചതിനെത്തുടര്‍ന്ന് വിമാനത്താവളം താത്കാലികമായി അടച്ചു


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :