സിംഗപ്പൂരിന്റെ ആദ്യ പ്രധാനമന്ത്രി അന്തരിച്ചു

സിംഗപ്പൂര്‍| JOYS JOY| Last Updated: തിങ്കള്‍, 23 മാര്‍ച്ച് 2015 (13:36 IST)
സിംഗപ്പൂരിന്റെ ആദ്യ പ്രധാനമന്ത്രി അന്തരിച്ചു. ആധുനിക സിംഗപ്പൂരിന്റെ ശില്പി എന്നറിയപ്പെടുന്ന ലീ കൌന്‍ യു ആണ് അന്തരിച്ചത്. 91 വയസ്സ് ആയിരുന്നു.

കടുത്ത ന്യുമോണിയബാധയെ തുടര്‍ന്നു മാസങ്ങളായി ചികിത്സയിലായിരുന്നു. ചെറിയ തുറമുഖ നഗരമായിരുന്ന സിംഗപ്പുരിനെ ഇന്നത്തെ നിലയിലെത്തിച്ചത് കൗന്‍ യുവിന്റെ ഭരണനൈപുണ്യമായിരുന്നു.

1959ലാണ് ലീ കൗന്‍ യു സിംഗപ്പൂരിന്റെ ഭരണസാരഥ്യം ഏറ്റെടുക്കുന്നത്. മലേഷ്യയില്‍ നിന്നു വേര്‍പെട്ട സിംഗപ്പുരിനെ സ്വന്തം കാലില്‍ ലോകത്തെ മുന്‍നിര വികസിത രാജ്യങ്ങളുടെ നിരയിലേക്ക് എത്തിക്കാന്‍ മൂന്നു ദശാബ്‌ദം നീണ്ട കൗന്‍ യു ഭരണത്തിനായി.

സിംഗപ്പൂരിലെ പീപ്പിള്‍സ് ആക്ഷന്‍ പാര്‍ട്ടി സ്ഥാപകനാണ് ലീ. സിംഗപ്പൂരിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം മന്ത്രിസഭയില്‍ അംഗമായിരുന്ന വ്യക്തിയും ലീ ആയിരുന്നു. കഴിഞ്ഞ ഒന്നര മാസമായി സിംഗപ്പൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ലീ കൗന്‍ യു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :