സാന്‍ഡി കൊടുങ്കാറ്റില്‍പ്പെട്ട് വമ്പന്‍ കപ്പല്‍ മുങ്ങി; മരണം 16

വാഷിംഗ്ടണ്‍| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
PRO
അമേരിക്കന്‍ തീരക്കടലില്‍ സാന്‍ഡി കൊടുങ്കാറ്റില്‍ അകപ്പെട്ട് മുങ്ങിപ്പോയ വമ്പന്‍ കപ്പലില്‍ നിന്ന് 16 പേരെ നാടകീയമായി രക്ഷപ്പെടുത്തി. കപ്പലിലെ ഒരു ക്രൂ അംഗം മരിച്ചു. ക്യാപ്റ്റനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

എച്ച്എംഎസ് ബൗണ്ടി എന്ന കപ്പലാണ് ആര്‍ത്തലയ്ക്കുന്ന അറ്റ്‌ലാന്റിക് സമുദ്രത്തില്‍ അകപ്പെട്ടത്. ടെക്സസിന് സമീപമായിരുന്നു അപകടം. നീളം കൂടിയ കപ്പല്‍ എന്നറിയപ്പെടുന്ന എച്ച്എംഎസ് ബൗണ്ടി 1960-ല്‍ ‘മ്യൂട്ടിനി ഓണ്‍ ബൌണ്ടി‘ എന്ന ചിത്രത്തിന് വേണ്ടി നിര്‍മ്മിച്ചതാണ്.

180 അടി നീളമുണ്ട് ഈ കപ്പലിന്. യു എസ് കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍ ഉപയോഗിച്ചാണ് കപ്പലില്‍ ഉണ്ടായിരുന്നവരെ രക്ഷപ്പെടുത്തിയത്.

അതേസമയം സാന്‍ഡി കൊടുങ്കാറ്റ് അമേരിക്കയില്‍ മൊത്തം 14 പേരുടെ ജീവനെടുത്തു. വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. നവംബര്‍ ആറിന് നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണം ഏതാണ്ട് നിര്‍ത്തിവച്ച അവസ്ഥയിലാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :