രഹസ്യ വീഡിയോകള്‍ പുറത്ത്; റോംനി വിവാദത്തില്‍

ന്യൂയോര്‍ക്ക്| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി മിറ്റ് റോമ്‌നി വിവാദത്തില്‍. സ്വന്തം പ്രസ്താവനകള്‍ തന്നെയാണ് റോംനിയെ കുഴപ്പത്തില്‍ ചാടിച്ചത്. അമേരിക്കയിലെ വോട്ടര്‍മാരെക്കുറിച്ചും പലസ്തീന്‍-ഇസ്രയേല്‍ ബന്ധത്തെപ്പറ്റിയും അദ്ദേഹം നടത്തിയ അഭിപ്രായപ്രകടനങ്ങള്‍ ആണ് പുറത്തായത്. ഇതോടെ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെ റോംനിയ്ക്കെതിരെ എതിര്‍പ്പ് ഉയര്‍ന്നിരിക്കുകയാണ്.

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടറുടെ ചെറുമകന്‍ ജെയിംസ് കാര്‍ട്ടറാണ് വിവാദ വീഡിയോകള്‍ പുറത്തെത്തിക്കാന്‍ കരുനീക്കിയത്. റോംനിയുടെ വിവാദസംഭാഷണങ്ങള്‍ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുകയാണ്.

ശതകോടീശ്വരനായ റോംനിയ്ക്ക് അമേരിക്കയിലെ സാധാരണക്കാരെ മനസ്സിലാവില്ലെന്നാണ് ബരാക്ക് ഒബാമ വിഭാഗം ഉയര്‍ത്തുന്ന പ്രധാന വിമര്‍ശനം. ഈ വിമര്‍ശനത്തിന് ബലം പകരുന്നതാണ് പുതിയ വീഡിയോകള്‍ എന്നാണ് റിപ്പോര്‍ട്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :