സാന്‍ഡി 50 പേരുടെ ജീവനെടുത്തു; 2000 കോടി ഡോളറിന്റെ നഷ്ടം

വാഷിംഗ്ടണ്‍| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
അമേരിക്കയില്‍ വീശിയഞ്ഞടിച്ച സൂപ്പര്‍ സ്റ്റോം സാന്‍ഡി 50 പേരുടെ ജീവനെടുത്തതായി റിപ്പോര്‍ട്ട്. ചുഴലിക്കാറ്റില്‍ 2000 കോടി ഡോളറിന്റെ നാശനഷ്ടമുണ്ടായി എന്നാണ് പ്രാഥമിക കണക്കുകള്‍. ഒരു ദശകത്തിനിടെയുണ്ടായ ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണ് യുഎസിലെ ഏറ്റവും ജനസാന്ദ്രതയുള്ള മേഖലയെ തകര്‍ത്തെറിഞ്ഞത്.

8.2 ദശലക്ഷം പേര്‍ക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. ന്യൂയോര്‍ക്ക്, ന്യൂജഴ്സി, നോര്‍ത്ത് കരോലീന, വെസ്റ്റ് വെര്‍ജീനിയ, മേരിലാന്‍ഡ്, പെനിസില്‍വേനിയ തുടങ്ങിയ സ്റ്റേറ്റുകളില്‍ ആണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായത്. മരങ്ങള്‍ വീണും വൈദ്യുതി ലൈനില്‍ നിന്ന് തീപിടിച്ചും വെള്ളം കയറിയുമൊക്കെ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് പാര്‍പ്പിടം നഷ്ടപ്പെട്ടു.

സാന്‍ഡിയുടെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ബരാക്ക് ഒബാമയും മീറ്റ് റോംനിയും തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചിരിക്കുകയാണ്. ന്യൂയോര്‍ക്കില്‍ സാന്‍ഡി നാശം വിതച്ച പ്രദേശങ്ങള്‍ ഒബാമ ഇന്ന് സന്ദര്‍ശിക്കും. മഹാദുരന്തം എന്നാണ് ഒബാമ ഇതിനെ വിശേഷിപ്പിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :