കൊളംബോ: എല്‍ടിടിഇയ്ക്കെതിരെ ശ്രീലങ്കന്‍ സൈന്യം നടത്തിയ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ബലം പകരുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്. എല്‍ടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്റെ മകന് ബാലചന്ദ്രന് പ്രഭാകരനെ സൈന്യം കസ്റ്റഡിയിലെടുത്ത് വെടിവച്ചുകൊലപ്പെടുത്തുകയായിരുന്നു എന്ന് തെളിയിക്കുന്ന ദൃശ്യങ്ങളാണിത്. ചാനല്‍ 4 ടെലിവിഷന്‍ പുറത്തുവിട്ട ഡോക്യുമെന്ററിയിലാണ് ഈ ദൃശ്യങ്ങള്‍.