വെടിയുണ്ടയുമായി അമേരിക്കന്‍ പൊലീസുകാരന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി| WEBDUNIA| Last Modified ശനി, 5 ഏപ്രില്‍ 2014 (12:54 IST)
PRO
ഡല്‍ഹിയില്‍ വെടിയുണ്ടയുമായി അമേരിക്കന്‍ പോലീസ് ഉദ്യോഗസ്ഥന്‍ പൊലീസ് കസ്റ്റഡിയിലായി‍. മാനി എന്‍കാര്‍നാഷിയന്‍ എന്ന അമേരിക്കന്‍ പൊലീസുകാരാണ് ഡല്‍ഹി പൊലീസ് പിടിയിലായത്.

ഭാര്യയെ സന്ദര്‍ശിക്കാന്‍ ഡല്‍ഹിയില്‍ എത്തിയവേളയിലാണ് ഇയാളെ ഒപ്ലീസ് പിടികൂടുന്നത്. കേസ് നടപടികള്‍ പൂര്‍ത്തിയാകും വരെ ഇന്ത്യ വിട്ടുപോകുന്നത് ഇയാള്‍ തടഞ്ഞിട്ടുണ്ട്. അനുവാദമില്ലാതെ ആയുധങ്ങള്‍ കൈവശം വച്ച കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ബാഗില്‍ വസ്ത്രങ്ങളും മറ്റും നിറയ്ക്കുമ്പോള്‍ അബദ്ധത്തില്‍ വെടിയുണ്ടകള്‍ വെച്ചു പോയതാണെന്നാണ് ഇയാളുടെ വിശദീകരണം. കഴിഞ്ഞ മാസമാണ് ഇയാള്‍ ഭാര്യയെ സന്ദര്‍ശിക്കാന്‍ എത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :