ഇരുപത്തിനാല് വിവാഹം കഴിച്ച തട്ടിപ്പ് വീരനെ പൊലീസ് കുടുക്കി

മലപ്പുറം| WEBDUNIA|
PRO
PRO
പത്രപരസ്യം നല്‍കി യുവതികളെ വിവാഹം ചെയ്ത ശേഷം വഞ്ചിക്കുന്നയാള്‍ അറസ്റ്റില്‍. ഇരുപത്തിനാലു വിവാഹങ്ങള്‍ കഴിച്ച വല്ലപ്പുഴ സ്വദേശി മജീദാണ് മലപ്പുറം വളാഞ്ചേരിയില്‍ പിടിയിലായത്. ഭാര്യമാരുടെ സ്വര്‍ണാ‍ഭരണങ്ങള്‍ കൈക്കലാക്കിയശേഷം അവരെ ഉപേക്ഷിക്കുക എന്നതായിരുന്നു ഇയാളുടെ പതിവ്.

ഇരുപത്തിയഞ്ചാം വിവാഹത്തിനായി ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. വളാഞ്ചേരിയിലെ യുവതിയെ വിവാഹം ചെയ്യാനായിരുന്നു ശ്രമം. എന്നാല്‍ സംശയം തോന്നിയ ഇവര്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.

ഇയാള്‍ക്കെതിരെ വിവിധ പൊലീസ് സ്‌റ്റേഷനുകളിലായി 25ഓളം കേസുകളാണുള്ളത്. ഇയാളുടെ സഹായി സുലൈമാന്‍ എന്നയാളും പൊലീസ് പിടിയിലായിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :