വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും സിറിയയില്‍ കൂട്ടക്കൊല

ഡമാസ്‍കസ്| WEBDUNIA|
PRO
PRO
സിറിയയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും കൂട്ടക്കൊലയും ആഭ്യന്തരകലാപവും പടരുന്നു. അറബ് ലീഗ് സമാധാന ദൂതന്‍ യുഎന്‍ മുന്‍ സെക്രട്ടറി ജനറല്‍ കൊഫി അന്നന്‍റെ സമാധാന കരാര്‍ ഏപ്രില്‍ പത്തിനകം നടപ്പാക്കാനിരിക്കെയാണ്‌ കഴിഞ്ഞ ദിവസം ഇവിടെ കൂട്ടക്കൊല നടന്നത്. പതിനെട്ടു മണിക്കൂറിനിടെയുണ്ടായ ആക്രമണത്തില്‍ നൂറിലേറെ പേരാണു കൊല്ലപ്പെട്ടത്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 9000 പേരാണു സിറിയയില്‍ മരിച്ചത്. ഹോംസ്, അലെ പ്രവിശ്യകളില്‍ രൂക്ഷമായ പോരാട്ടം നടക്കുന്നതായി സൂചനയുണ്ട്. സിറിയന്‍ സൈന്യം ശനിയാഴ്ച നാല്‍പ്പതോളം പേരെ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട് ഉണ്ട്. സിറിയയിലെ പോരാട്ടത്തെ യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ശക്തമായി അപലപിച്ചതിനു പിന്നാലെയാണു സൈന്യം ശക്തമായ ആക്രമണം നടത്തിയത്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതിനു തുല്യമാണ് ഈ കൂട്ടക്കൊലകളെന്നു ബാന്‍ കി മൂണ്‍ പറഞ്ഞു.

English Summary: Syria's Foreign Ministry says the government will not withdraw its troops from cities without written guarantees from armed groups that they will also lay down their weapons.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :