വെടിവയ്പ്പില്‍ 20 മരണം, 13 പേര്‍ പാവപ്പെട്ട ജനങ്ങള്‍!
ഡമാസ്കസ്|
WEBDUNIA|
PRO
സിറിയയില്‍ സൈന്യം നടത്തിയ വെടിവയ്പ്പില്‍ 20 മരണം. മരിച്ചവരില്‍ 13 പേര്‍ സാധാരണ ജനങ്ങളാണ്. ഇതോടെ പ്രസിഡന്‍റ് ബാഷര്‍ അല്‍ അസദിനെതിരെ നടക്കുന്ന കലാപം കൂടുതല്‍ ശക്തിപ്രാപിച്ചതായാണ് റിപ്പോര്‍ട്ട്. ഒട്ടേറെ പേര്‍ക്ക് സൈന്യത്തിന്‍റെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
അതേസമയം, ഡമാസ്കസിലുള്ള സൗദി അറേബ്യയുടെ എംബസി അടച്ചുപൂട്ടിയിരിക്കുകയാണ്. സുരക്ഷാ കാരണങ്ങളാലാണ് എംബസി അടച്ചു പൂട്ടിയത്. എല്ലാ എംബസി ഉദ്യോഗസ്ഥരെയും സൗദി തിരിച്ചുവിളിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 15നാണ് ബാഷര്‍ അല്‍ അസദിനെതിരെ പ്രക്ഷോഭകര്‍ കലാപം ആരംഭിച്ചത്. ഒരു വര്‍ഷം തികയുമ്പോഴും രക്തരൂഷിത കലാപത്തിന് ശമനമായിട്ടില്ല. സിറിയന്‍ സര്‍ക്കാര്‍ പ്രക്ഷോഭകര്‍ക്കെതിരെ കൂടുതല്‍ ശക്തമായി ആഞ്ഞടിച്ചുതുടങ്ങിയതോടെ ദിനംപ്രതി സാധാരണജനങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ കൊല്ലപ്പെടുന്നു.
ഒരു വര്‍ഷത്തിനുള്ളില്‍ സിറിയന്‍ കലാപത്തില്‍ 8000 പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം.