വീണ്ടും മുസ്ലീം വിരുദ്ധ പ്രസ്താവനയുമായി ട്രംപ്: ‘താന്‍ പ്രസിഡന്റായാല്‍ മുസ്ലിംങ്ങള്‍ക്ക് അമേരിക്കയില്‍ യാത്രാ നിരോധനം ഏര്‍പ്പെടുത്തും’

വീണ്ടും മുസ്ലീം വിരുദ്ധ പ്രസ്താവനയുമായി അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്. ഫ്‌ളോറിഡയില്‍ സ്വവര്‍ഗാനുരാഗികളുടെ നിശാക്ലബ്ബില്‍ നടന്ന കൂട്ടക്കൊല ഇസ്ലാമിനെതിരെയുള്ള തന്റെ തീവ്രനിലപാട് ശരിവെക്കുന്നതാണെന്ന്

വാഷിംഗ്ടണ്‍, ഡൊണാള്‍ഡ് ട്രംപ്, ഫ്‌ളോറിഡ Washington, Donald Trump, Florida
വാഷിംഗ്ടണ്‍| rahul balan| Last Modified തിങ്കള്‍, 13 ജൂണ്‍ 2016 (13:39 IST)
വീണ്ടും മുസ്ലീം വിരുദ്ധ പ്രസ്താവനയുമായി അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്. ഫ്‌ളോറിഡയില്‍ സ്വവര്‍ഗാനുരാഗികളുടെ നിശാക്ലബ്ബില്‍ നടന്ന കൂട്ടക്കൊല ഇസ്ലാമിനെതിരെയുള്ള തന്റെ തീവ്രനിലപാട് ശരിവെക്കുന്നതാണെന്ന് ട്രംപ് വ്യക്തമാക്കി. താന്‍ പ്രസിഡന്റാവുകയാണെങ്കില്‍ മുസ്ലിംങ്ങള്‍ക്ക് രാജ്യത്ത് യാത്രാ നിരോധനം ഏര്‍പ്പെടുത്തുമെന്ന വിവാദ പരാമര്‍ശവും ട്രംപ് ആവര്‍ത്തിച്ചു.

അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയ്‌ക്കെതിരെയും രൂക്ഷ വിമര്‍ശനമാണ് ട്രംപ് ഉന്നയിച്ചത്. മുസ്ലിം തീവ്രവാദമാണ് രാജ്യത്ത് നടന്നതെന്ന് പറയാന്‍ മടിക്കുന്ന ഒബാമ രാജിവെച്ച് പുറത്തു പോകുന്നതാണ് നല്ലതെന്ന് ട്രംപ് കുറ്റപ്പെടുത്തി. മുസ്ലിം തീവ്രവാദത്തിന് മറ്റൊരു തെളിവ് കൂടിയാണ് ഒര്‍ലാന്‍ഡോ വെടിവെയ്‌പ്പെന്നും സംഭവത്തെ ശക്തമായ ഭാഷയില്‍ അപലപിക്കാത്ത ഹിലരി ക്ലിന്റന് മത്സരരംഗത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. തന്റെ ട്വീറ്റിര്‍
അക്കൌണ്ടിലൂടെയാണ് ട്രംപിന്റെ മുന്നറിയിപ്പ്.

ഇതിന് മുന്‍പും മുസ്ലീങ്ങള്‍ക്കെതിരെ ട്രംപ് വിവാദ പ്രസ്താവനകള്‍ നടത്തിയിരുന്നു. മുസ്‌ലിംങ്ങളെ അമേരിക്കയിലേക്ക് പ്രവേശിപ്പിക്കരുതെന്നായിരുന്നു ട്രംപിന്റെ പ്രസ്താവന.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :