ഇന്ത്യയിലെ മുംസ്ലീങ്ങള്‍ക്കെതിരായ അക്രമണങ്ങള്‍ക്ക് കാരണക്കാര്‍ ഗോക്കളെ ആരാധിക്കുന്നവരാണ്; പകരം വീട്ടാന്‍ ഞങ്ങള്‍ തിരിച്ചു വരും, കയ്യില്‍ വാളുമായി: ഐ എസ് പുറത്തിറക്കിയ വീഡിയോ

തീവ്രവാദ സംഘടനയായ ഐ എസ് പുറത്തിറക്കിയ വീഡിയോയില്‍ ഇന്ത്യക്കാരനായ ഭീകരനും.

വാഷിംഗ്ടണ്‍, ഐ എസ്, മഹാരാഷ്ട്ര washington, IS, maharashtra
വാഷിംഗ്ടണ്‍| സജിത്ത്| Last Modified ശനി, 21 മെയ് 2016 (10:53 IST)
തീവ്രവാദ സംഘടനയായ ഐ എസ് പുറത്തിറക്കിയ വീഡിയോയില്‍ ഇന്ത്യക്കാരനായ ഭീകരനും. മഹാരാഷ്ട്രയിലെ താനെയില്‍ നിന്നും
സിറിയയിലേക്ക് പോയ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ഫഹദ് തന്‍വീര്‍ ഷൈഖാണ് വീഡിയോയില്‍ സംസാരിക്കുന്നത്. ഐ എസിന്റെ പ്രചാരണത്തിന്റെ ഭാഗമായി പുറത്തിറക്കിയ വീഡിയോയിലാണ് ഇന്ത്യയില്‍ നിന്നുള്ള തീവ്രവാദികള്‍ നില്‍ക്കുന്ന ദൃശ്യങ്ങളുള്ളത്.

‘ഞങ്ങള്‍ തിരിച്ചു വരും. പക്ഷേ കൈയില്‍ വാളുമായിട്ടാവും തിരിച്ചു വരിക. ബാബരി മസ്ജിദിനും, കശ്മീരിലും ഗുജറാത്തിലും മുസാഫര്‍ നഗറിലും മുസ്ലിങ്ങളെ കൂട്ടക്കൊല ചെയ്തതിനും പകരം ചോദിക്കാന്‍ വേണ്ടിയാണ് വരുന്നത്' ഷൈഖ് വീഡിയോയിലൂടെ ഭീഷണി മുഴക്കുന്നു. ഷെയ്കിനൊപ്പം താനെയില്‍ നിന്നും സിറിയയിലേക്ക് പോയി ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട ഷഹീം താങ്കിക്കുള്ള ആദരാഞ്ജലിയും ഇയാള്‍ അര്‍പ്പിക്കുന്നുണ്ട്.

ഇന്ത്യയിലെ മുംസ്ലീങ്ങള്‍ക്കെതിരായ അക്രമണങ്ങള്‍ക്ക് കാരണക്കാര്‍ ഗോക്കളെ ആരാധിക്കുന്നവരാണെന്നും ഇതിന് മറുപടി പറയേണ്ടി വരുമെന്നും വീഡിയോയില്‍ ഭീഷണിയുണ്ട്. രാജ്യം വിട്ട് സിറിയന്‍ സര്‍ക്കാറിനെതിരെ യുദ്ധത്തിന് വേണ്ടി പുറപ്പെടാന്‍ ഇന്ത്യക്കാരോട് തീവ്രവാദികള്‍
ആഹ്വാനം ചെയ്യുന്നുമുണ്ട്. എന്നാല്‍ നിലവില്‍ സിറിയയില്‍ ഇന്ത്യയില്‍ നിന്നുള്ള എത്ര ഐ എസ് തീവ്രവാദികള്‍ ഉണ്ടെന്ന കാര്യത്തില്‍ വ്യക്തമായ കണക്കുകളില്ല.


ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :