വിവരം ചോര്‍ത്തല്‍: അമേരിക്കയ്ക്കെതിരേ സക്കര്‍ബര്‍ഗ്

വാഷിംങ്ടണ്‍| WEBDUNIA|
PRO
PRO
അമേരിക്കയ്ക്കെതിരേ ഫേസ്‌ബുക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് രംഗത്ത്. രഹസ്യരേഖകള്‍ ചോര്‍ത്തുന്ന ദേശീയ സുരക്ഷാ ഏജന്‍സിയുടെ നടപടിക്കെതിരേയാണ് സക്കര്‍ബര്‍ഗിന്റെ വിമര്‍ശനം. ഇന്റര്‍നെറ്റ് കമ്പനികളോട് ആവശ്യപ്പെടുന്ന വിവരങ്ങള്‍ എന്താവശ്യത്തിനാണ് ഉപയോഗിക്കുന്നതെന്ന് പൊതുജനങ്ങളോട് അധികൃതര്‍ വിശദീകരിക്കണമെന്ന് സക്കര്‍ബര്‍ഗ് ആവശ്യപ്പെട്ടു.

ഫേസ്‌ബുക് ഉള്‍പ്പെടെയുളള സോഷ്യല്‍ മീഡിയകളില്‍ നിന്നും വ്യക്തികളെ കുറിച്ചുള്ള വിവരശേഖരണം നടത്തുന്നത് കമ്പനികളുടെ മേല്‍ ഉപയോക്താക്കള്‍ക്കുളള വിശ്വാസം നഷ്ടപ്പെടുന്നതായി സക്കര്‍ബര്‍ഗ് പറഞ്ഞു. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു രഹസ്യ രേഖകള്‍ ചോര്‍ത്തുന്ന അമേരിക്കന്‍ നടപടിക്കെതിരായ സക്കര്‍ബര്‍ഗിന്റെ പ്രതികരണം.

നിലവില്‍ നൂറുകോടിയിലധികം ഉപയോക്താക്കളാണ് ഫേസ്‌ബുകിനുളളത്. അമേരിക്കന്‍ രഹസ്യാന്വേഷണ എജന്‍സി ഫേസ്‌ബുകില്‍നിന്നും വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്ന കാര്യം മുമ്പ് സക്കര്‍ബര്‍ഗ് തന്നെ തുറന്ന് സമ്മതിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :