ലണ്ടന്‍|
WEBDUNIA|
Last Modified വെള്ളി, 13 സെപ്‌റ്റംബര്‍ 2013 (13:28 IST)
PRO
വില്യം രാജകുമാരന്‍ സൈനിക സേവനം അവസാനിപ്പിക്കുന്നു. ഏഴ് വര്‍ഷത്തെ സൈനിക സേവനമാണ് അദ്ദേഹം അവസാനിപ്പിക്കുന്നത്. റോയല്‍ എയര്‍ഫോഴ്‌സില്‍ ഹൈലിക്കോപ്റ്റര്‍ പൈലറ്റായിരുന്നു വില്യം.
ഇനി അദ്ദേഹം രാജകുടുംബത്തിന്റെ കാര്യങ്ങളിലും സേവനപ്രവര്‍ത്തനങ്ങളിലും മുഴുകുമെന്ന് കെന്‍സിങ്ടണ്‍ പാലസ് അറിയിച്ചു. കൂടാതെ തന്റെ രാജകീയ ചുമതലകള്‍ നിര്‍വ്വഹിക്കുന്നതിനും ഭാര്യയോട് ചേര്‍ന്ന് സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുമാണ് സൈനിക സേവനം അവസാനിപ്പിക്കുന്നതെന്ന് അദ്ദേഹവും അറിയിച്ചു.
പല പ്രമുഖ സൈനിക ഇടപാടിലും വില്യം പങ്കെടുത്തിരുന്നു. താലിബാന്‍ അല്‍ഖ്വയ്ദ തുടങ്ങിയ തീവ്രവാദ സംഘടനകളുടെ വധ ഭീഷണിയും വില്യം രാജകുമാരനെതിരെ ഉയര്‍ന്നിരുന്നു. ജൂലായില്‍ വില്യം-കേറ്റ് മിഡില്‍ടണ്‍ ദമ്പതിമാര്‍ക്ക് ആണ്‍കുഞ്ഞ് പിറന്നിരുന്നു.