വനിതാ പുരോഹിതര്‍ വേണ്ടെന്ന് വത്തിക്കാന്‍

വത്തിക്കാന്‍സിറ്റി| WEBDUNIA| Last Modified വെള്ളി, 16 ജൂലൈ 2010 (12:53 IST)
സ്ത്രീകള്‍ക്ക് വൈദിക പട്ടം നല്‍കുന്നതിനെതിരെ വത്തിക്കാന്‍ ശക്തമായി രംഗത്ത്. സ്ത്രീകള്‍ക്ക് വൈദിക പട്ടം നല്‍കുന്നത് കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നതിന് തുല്യമായ ഗുരുതര കുറ്റമായിട്ടാണ് പരിഗണിക്കുന്നത് എന്ന് കത്തോലിക്ക സഭ വ്യക്തമാക്കി.

ആംഗ്ലിക്കന്‍ സഭ വനിതാ ബിഷപ്പുമാരെ നിയോഗിക്കാന്‍ തീരുമാനിച്ചതിനു തൊട്ടു പിന്നാലെയാണ് വത്തിക്കാന്റെ പുതിയ ശാസനം പുറത്തു വന്നിരിക്കുന്നത്.

വൈദിക പട്ടം നല്‍കുന്നവരും സ്വീകരിക്കുന്നവരും സഭയുടെ പുറത്താകുമെന്ന് കഴിഞ്ഞ ദിവസം പുറത്തിറക്കിയ വൈദികരുടെ പെരുമാറ്റച്ചട്ട ഭേദഗതിയിലാണ് പറയുന്നത്. കുട്ടികള്‍ക്കെതിരായ ലൈംഗിക ചൂഷണങ്ങള്‍ തടയാനും കുറ്റാരോപിതരായ പുരോഹിതന്‍‌മാര്‍ക്കെതിരെയുള്ള അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കാനും വത്തിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

വനിതാ പുരോഹിതരെ അനുവദിക്കാത്ത നടപടികളെ വിവിധ വനിതാ സംഘടനകള്‍ എതിര്‍ത്തു. വത്തിക്കാന്‍ ശിശുപീഡകരെയും വനിതാ പുരോഹിതരെയും ഒരു പോലെ കാണുന്നത് അപലപനീയമാണെന്ന് ‘വിമെന്‍സ് ഓര്‍ഡിനേഷന്‍ കോണ്‍ഫറന്‍സ്’ എന്ന അമേരിക്കന്‍ സംഘടന വിമര്‍ശിച്ചു. സ്ത്രീകള്‍ വൃത്തിഹീനരും അശുദ്ധകളും ആണെന്ന് വിശ്വാസമാണ് വത്തിക്കാന്‍ ഇപ്പോഴും വച്ചുപുലര്‍ത്തുന്നത് എന്നും സംഘടനാ നേതൃത്വം ആരോപിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :