അല്‍-ക്വൊയ്ദ പ്രഥമ വനിത സൌദിക്കാ‍രി

ലണ്ടന്‍| WEBDUNIA| Last Modified ശനി, 26 ജൂണ്‍ 2010 (20:52 IST)
അല്‍-ക്വൊയ്ദയുടെ സൌദി സ്വദേശിനിയായ ഹീല അല്‍-ഖുസയാര്‍ എന്ന സ്ത്രീയാണെന്ന് ‘ദ ടെലഗ്രാഫ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. 60 അംഗ ഭീകര സംഘത്തെ നയിക്കുന്ന ഇവരാണ് അറേബ്യയില്‍ നിന്നുള്ള സാമ്പത്തിക സഹായം അല്‍-ക്വൊയ്ദയ്ക്ക് എത്തിക്കുന്നത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫെബ്രുവരില്‍ പിടിയിലായ ഈ സ്ത്രീയുടെ കഥ അപായ സൂചന നല്‍കുന്നു എന്ന് സൌദി ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ മന്‍‌സുര്‍ അല്‍-തുര്‍ക്കി പറഞ്ഞതായും മാധ്യമ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഭൂമിശാസ്ത്രത്തില്‍ ബിരുദധാരിയായ അല്‍-ഖുസയാര്‍ സൌദി എണ്ണക്കമ്പനിയായ ‘അരാംകൊ’യിലെ എക്സിക്യൂട്ടീവായിരുന്ന അബ്ദുള്‍ കരീം അല്‍-ഹുമൈദിന്റെ ഭാര്യയാണ്. അബ്ദുള്‍ കരീം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ജോലി ഉപേക്ഷിച്ചതോടെ അവരും പ്രസ്ഥാനത്തിലേക്ക് അടുക്കുകയായിരുന്നു.

മുസ്ലീം സഹായ സംഘടനകളുടെ മറവിലായിരുന്നു അല്‍-ഖുസയാര്‍ പണവും ആഭരണങ്ങളും അല്‍-ക്വൊയ്ദയ്ക്ക് എത്തിച്ചിരുന്നത് എന്ന് അവര്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ഗ്വാണ്ടനാമോ തടവുകാരനായിരുന്ന അല്‍-ക്വൊയ്ദ നേതാവ് സയീദ് അല്‍-ഷെഹരിയുടെ ഭാര്യ വഫാ-അല്‍-ഷെഹരിയാണ് സ്ത്രീകളെയും കുട്ടികളെയും റിക്രൂട്ട് ചെയ്യാന്‍ അല്‍-ഖുസയാറിനെ സഹായിച്ചിരുന്നത്. ഇവര്‍ സയീദ് അല്‍-ഷെഹരിയുടെ രണ്ടാം ഭാര്യയാവാനും ആഗ്രഹിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :