ലോകവസാനം പ്രവചിച്ച വൈദികന് അന്ത്യനാളെത്തി

ന്യൂയോര്‍ക്ക്| WEBDUNIA|
PRO
ലോകവസാനം നിരവധിതവണ പ്രവചിച്ച് പരാജയപ്പെട്ട ഹരോള്‍ഡ് കാമ്പിംഗിന് ഒടുവില്‍ മരണനാളെത്തി. അമേരിക്കയിലെ വൈദികനും ക്രിസ്ത്യന്‍ റേഡിയോ അവതാരകനുമായ ഹരോള്‍ഡ് കാംപിംഗാണ് (92) ആണ് വിടവാങ്ങിയത്.

2011 മെയ് 21ന് ലോകാവസാനമാണെന്നുള്ള ഇദ്ദേഹത്തിന്റെ പ്രവചിച്ചിരുന്നു.
സഭയ്ക്ക് കീഴില്‍ തന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ഫാമിലി സ്റ്റേഷന്‍ മിനിസ്ട്രീ എന്ന പേരില്‍ ഇദ്ദേഹം സ്വന്തമായി റേഡിയോ സ്‌റ്റേഷന്‍ ആരംഭിക്കുകയും ചെയ്തു.

30 ഭാഷകളിലായി 140ഓളം റേഡിയോ സ്‌റ്റേഷനുകളിലൂടെ അദ്ദേഹം ലോകാവസാനത്തെ കുറിച്ചുള്ള തന്റെ പ്രവചനം ലോകത്തെ അറിയിക്കുകയും ചെയ്തു. 1994 സെപ്തംബര്‍ ആറിനാണ് ആദ്യം അന്ത്യനാള്‍ പ്രവചിച്ചത്.

പിന്നീട് ലോകവസാനം 2011ല്‍ എന്നുമാറ്റിപ്പറഞ്ഞു. തുടര്‍ന്ന് അഞ്ച് മാസം കഴിഞ്ഞ അന്ത്യനാളെത്തുമെന്നായി പ്രവചനം. അതും നടക്കാതായപ്പോള്‍ ഒടുവില്‍ വിശ്വാസികളോട് മാപ്പപേക്ഷിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :