ആറന്മുള വിമാനത്താവള പദ്ധതിക്കെതിരെ മാധവ് ഗാഡ്‌ഗില്‍; ‘പദ്ധതി ജനാധിപത്യ വിരുദ്ധം’

റാന്നി| WEBDUNIA|
PRO
PRO
ആറന്മുള വിമാനത്താവള പദ്ധതിക്കെതിരെ മാധവ് ഗാഡ്‌ഗില്‍. പദ്ധതി ജനാധിപത്യ വിരുദ്ധമാണ്. പദ്ധതിക്കെതിരെ നിയമസഭാ ഉപസമിതിയുടെ തീരുമാനം സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല.

74 എംഎല്‍എമാര്‍ ഒപ്പിട്ട പരാതി സ്വീകരിച്ചിട്ടില്ല. പദ്ധതികള്‍ ജനാധിപത്യപരമായിരിക്കണം. പദ്ധതി പ്രദേശത്തെ മിച്ചഭൂമി ഭൂരഹിതര്‍ക്ക് നല്‍കണം. കുറച്ചുപേര്‍ക്ക് ജോലി കൊടുക്കുന്നതിന് വേണ്ടി ഒരു പദ്ധതി കൊണ്ടുവരുന്നതിനെ ന്യായീകരിക്കാനാവില്ല.

കൃഷി നഷ്ടപ്പെടുത്തി എന്തിനാണ് ഇത്തരം പദ്ധതി കൊണ്ടുവരുന്നത്. പാരിസ്ഥിതി പ്രശ്‌നങ്ങള്‍ അവഗണിച്ചുകൊണ്ടുള്ള പദ്ധതികള്‍ ഭാവിയില്‍ ദോഷം ചെയ്യും. ഇതു കൂടി പരിഗണിച്ചു വേണം സര്‍ക്കാര്‍ പദ്ധതികള്‍ കൊണ്ടുവരാനെന്നും മാധവ് ഗാഡ്ഗില്‍ പറഞ്ഞു. ആറന്മുള പദ്ധതി മേഖലയില്‍ സന്ദര്‍ശനം നടത്തിയ ശേഷമാണ് ഗാഡ്ഗില്‍ ഇക്കാര്യം വ്യക്തമാക്കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :