ലോകത്തെ അഭയാര്‍ത്ഥികളുടെ എണ്ണം 8 മില്യണ്‍: യുഎന്‍

ന്യൂയോര്‍ക്ക്| WEBDUNIA|
PRO
PRO
ലോകത്തെ അഭയാര്‍ത്ഥികളുടെ എണ്ണം 8 മില്യണിനോടു അടുക്കുന്നുവെന്ന് ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ പറയുന്നു. കണക്കുകള്‍ പ്രകാരം 2012ല്‍ ലോകത്ത് അഭയാര്‍ത്ഥികളായവരുടെ എണ്ണം 7.6 മില്യണ്‍ ആണ്. അഫ്ഗാനിസ്ഥാന്‍, സോമാലിയ, ഇറാഖ്, സുഡാന്‍, എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് 55 ശതമാനം അഭയാര്‍ത്ഥികളും.

ഓരോ നാല് സെക്കന്റിലും ലോകത്തെ ഒരാള്‍ അഭയാര്‍ത്ഥിയാകുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഒരു വര്‍ഷത്തില്‍ ഇത്രയധികം പേര്‍ അഭയാര്‍ത്ഥികള്‍ ആവുന്നത് 1994ന് ശേഷം ഇതാദ്യമാണ്. അഭയാര്‍ത്ഥികളുടെ എണ്ണം വര്‍ധിക്കാന്‍ കാരണം സിറിയയില്‍ നടാക്കുന്ന ആഭ്യന്തര കലാപമാണെന്നാണ് കരുതുന്നത്.

അഭയാര്‍ത്ഥികളുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനം അഫ്ഗാനിസ്ഥാനാണ്. രണ്ടാം സ്ഥാനത്ത് സോമാലിയയ്ക്കാണ്. തൊട്ടുപുറകെ ഇറാഖും സിറിയയുമുണ്ട്. 81 ശതമാനം അഭയാര്‍ത്ഥികളും അഭയം പ്രാപിച്ചിരിക്കുന്നത് വികസ്വര രാജ്യങ്ങളിലേക്കാണ്. അഫ്ഗാന്‍ അഭയാര്‍ത്ഥികളില്‍ 95 ശതമാനം വസിക്കുന്നത് പാകിസ്ഥാനിലും ഇറാനിലുമാണ്.

സിറിയയില്‍ നിന്നും പലായനം ചെയ്ത ഒരു മില്യണ്‍ ആളുകളെ പുതിയ കണക്കുകളില്‍ ഉള്‍പെടുത്തിയിട്ടില്ലെന്ന് യുഎന്‍ പറഞ്ഞു. സര്‍ക്കാരുകളില്‍ നിന്നും എന്‍ജിഒകളില്‍ നിന്നും ലഭ്യമായ കണക്കുകള്‍ പ്രകാരമാണ് യുഎന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :