സിറിയക്ക് ആയുധങ്ങള്‍ കൈമാറരുതെന്നു ബാന്‍ കി മൂണ്‍

ന്യൂയോര്‍ക്ക്| WEBDUNIA|
PRO
PRO
സിറിയക്ക് ആയുധങ്ങള്‍ കൈമാറരുതെന്നും സമാധാന സംരക്ഷണത്തിനായിട്ടുള്ള ചര്‍ച്ചകളാണ് ആവശ്യമെന്നും യു എന്‍ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണ്‍ അഭിപ്രായപ്പെട്ടു. റഷ്യയും യൂറോപ്യന്‍ യൂണിയനും സിറിയക്ക് ആയുധങ്ങള്‍ കൈമാറുമെന്ന് പ്രസ്താവിച്ചിരുന്നു.

സിറിയയിലെ ഹിസ്ബുള്ള തീവ്രവാദികളെപ്പറ്റിയും ഗറില്ലകളുടെ പ്രവര്‍ത്തനത്തെപ്പറ്റിയും തനിക്ക് ആശങ്കയുണ്ടെന്ന് ബാന്‍ കിമൂണ്‍ പറഞ്ഞു. യുദ്ധം എത്രയും വേഗം നിര്‍ത്തി രാജ്യത്തെ രാഷ്ട്രീയവല്‍ക്കരിക്കുകയാണ് വേണ്ടത്. അല്ലാതെ സാമ്രാജ്യത്വ ശക്തികള്‍ സിറിയയ്ക്ക് ആയുധങ്ങള്‍ കൈമാറുന്നതിന് താന്‍ എതിരാണെന്നും ബാന്‍ കി മൂണ്‍ പറഞ്ഞു.

സിറിയന്‍ കലാപത്തില്‍ ഇതുവരെ 80000ത്തോളം പേര്‍ മരിച്ചിട്ടുണ്ട്. കലാപം തടയാന്‍ അമേരിക്കയും റഷ്യയും ചേര്‍ന്ന് ഒരു അന്താരാഷ്ട്ര സമ്മേളനത്തിന് പദ്ധതിയിടുന്നുണ്ട്. അടുത്ത മാസം തന്നെ അന്താരാഷ്ട്ര സമ്മേളനം ആരംഭിക്കുമെന്നാണ് അറിയുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :