ലുമിയ 520 വെടിയുണ്ട തടഞ്ഞു!

ബ്രസീല്‍| Harikrishnan| Last Modified വെള്ളി, 2 മെയ് 2014 (16:20 IST)
നോക്കിയ വെടിയുണ്ട തടഞ്ഞു. കമ്പനിയുടേതല്ല ഈ അവകാശവാദം. ബ്രസീലിലെ ഒരു പൊലീസുകാരനാണ് ഈ അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. പോറലേല്‍ക്കാത്ത ഗ്ലാസ് കൊണ്ട് നിര്‍മിച്ചതാണ് ലുമിയ 520യുടെ ഡിസ്പ്ലേ. ഭാഗ്യവും ലൂമിയ 520യും ഒത്തുചേര്‍ന്നപ്പോള്‍ വെടിയുണ്ടയില്‍ നിന്ന് ഒരു പൊലീസുകാരന്‍ രക്ഷപ്പെട്ട കഥയാണിത്.

ഡ്യൂട്ടിയിലല്ലായിരുന്ന സമയത്ത് മാതാപിതാക്കളെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു പൊലീസുകാരന്‍. അവരുടെ വീട്ടിലെത്തിയപ്പോഴാണ് രണ്ട് പേര്‍‌ വീട്ടില്‍ അതിക്രമിച്ച് കടക്കുന്നതായി കണ്ട് പിന്തുടര്‍ന്നപ്പോഴാണ് വെടിവെപ്പുണ്ടായത്.

രണ്ട് തവണ വെടിവെപ്പുണ്ടായെങ്കിലും ഒരെണ്ണം ശരീരത്ത് കൊള്ളാതെ പോയി. അടുത്ത വെടിയുണ്ട മൊബൈലിലാണ് പതിച്ചത്. എന്നാല്‍ കള്ളന്‍മാര്‍ അകലെയായിരുന്നതിനാല്‍ മൊബൈലിന് ക്ഷതമേറ്റതേയുള്ളൂ. ചുരുക്കത്തില്‍ ലുമിയ 520 ഉണ്ടായിരുന്നത് കൊണ്ട് വെടിയുണ്ട ഏറ്റില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :