ഈജിപ്‌തിലെ മുസ്ലീം ബ്രദര്‍ഹുഡ് രഹസ്യ സൈനിക വിഭാഗം രൂപികരിച്ച് രാജ്യത്ത് ആക്രമണ പരമ്പരകള്‍ നടത്താന്‍ ശ്രമിക്കുമെന്ന് ആഭ്യന്തരമന്ത്രാലയം.
അടുത്തിടെ വക്‌താവ് ബെനി സൂഫ് പ്രവിശ്യയില്‍ അഞ്ചു പൊലീസുകാരെ വധിച്ചത് ഈ വിഭാഗമാണെന്നും ആരോപിച്ചു. ഒളിച്ചിരുന്ന് പൊലീസുകാരെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. രാജ്യത്ത് ഇവര്‍ ഒരു വിമത സേനയ്ക്ക് രൂപം കൊടുക്കാന്‍ സാധ്യതയുണ്ടെന്നും ആഭ്യന്തരമന്ത്രാലയം പറയുന്നു.
പ്രസിഡന്റായിരുന്ന മുഹമ്മദ് മുര്‍സിയെ പട്ടാള മേധാവി അബ്ദുല്‍ ഫത്ത അല്‍സീസി അട്ടിമറിയിലൂടെ പുറത്താക്കിയശേഷം മുസ്ലീം ബ്രദര്‍ഹുഡിനെ ഭീകരഗ്രൂപ്പായി പ്രഖ്യാപിച്ചിരുന്നു. രഹസ്യ സൈനിക വിഭാഗത്തില്‍പെട്ട 12 പേരുടെ പേരുകളും അറസ്റ്റിലായ അഞ്ചു പേരില്‍ ഒരാളുടെ കുറ്റസമ്മതവും ഔദ്യോഗിക ടിവി ചാനല്‍ സംപ്രേഷണം ചെയ്‌തു