മുറ്റത്ത് കണ്ട പാമ്പിനെ കൊല്ലാന്‍ തീവച്ചു; വീട് കത്തിയമര്‍ന്നു!

ടെസ്കാസ്| WEBDUNIA|
PRO
PRO
തീകൊണ്ടു കളിച്ചാല്‍ ഇങ്ങനെയിരിക്കും എന്നതിനുള്ള ഉദാഹരണമാണിത്. വടക്ക് കിഴക്കന്‍ ടെക്സാസിലെ ടെക്സാര്‍ക്കനയിലെ ഒരു സ്ത്രീയാണ് പാമ്പിനെ കൊല്ലാന്‍ ശ്രമിച്ച് സ്വന്തം പാര്‍പ്പിടം കത്തിച്ചത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.

മുറ്റം വൃത്തിയാക്കുന്നതിനിടെയാണ് യുവതി പാമ്പിനെ കണ്ടത്. ഉടന്‍ തന്നെ സ്ത്രീ പാമ്പിനെ കൊല്ലാനായി ഗ്യാസ് ഓയില്‍ ഒഴിച്ച് തീവച്ചു. മകനും സഹായിച്ചു.

തീയില്‍പ്പെട്ട് പുളഞ്ഞ പാമ്പ് അടുത്തുള്ള കുറ്റിക്കാട്ടില്‍ അഭയം തേടി. ഇതിനിടെ കുറ്റിക്കാട്ടിലേക്ക് തീപടര്‍ന്നു, അവിടെ നിന്ന് വീടിന് തീപിടിക്കുകയായിരുന്നു. ഇവരുടെ തൊട്ടടുത്ത വീടിനും കേടുപാടുകള്‍ സംഭവിച്ചു. ഉടന്‍ തന്നെ ഈ വീടുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു.

എന്നാല്‍ ആര്‍ക്കും പൊള്ളലേറ്റില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :