മിസ് ഫിലിപ്പീന്‍സ് മേഗന്‍ യങ് ലോകസുന്ദരി

മനില| WEBDUNIA|
PRO
126 രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരിമാരെ പിന്തള്ളി 2013 ലെ ലോകസുന്ദരി കിരീടം മിസ് ഫിലിപ്പീന്‍ മെഗന്‍ യങ്ങിന്. അവസാന പത്ത് പേരില്‍ മിസ് ഇന്ത്യ നവനീത് കൗര്‍ ദില്ലന് ഇടം നേടാന്‍ ആയില്ല. മിസ് മള്‍ട്ടിമീഡിയയായി ദില്ലന്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഇന്തോനേഷ്യയിലെ ബാലിയില്‍ നടന്ന മത്സരത്തില്‍ 126 രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരിമാരെ പിന്തള്ളിയാണ് മെഗന്‍ ലോക സുന്ദരിപ്പട്ടം സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷത്തെ ലോക സുന്ദരി ചൈനയുടെ വങ്സിയാ യു മെഗന്‍ യെങ്ങിന് കിരീടം ചാര്‍ത്തി.

ഫ്രാന്‍സിന്രെ മെറീന്‍ ലോര്‍ഫലിന്‍ ആദ്യ റണ്ണറപ്പായി തിരഞ്ഞെടുക്കപ്പെട്ടു. മിസ് ഖാനയാണ് മൂന്നാം സ്ഥാനത്തെത്തിയത്. അവസാന അഞ്ച് ഫൈനലിസ്റ്റുകളില്‍ മിസ് ബ്രസീലും മിസ് സ്പെയിനും ഉള്‍പ്പെട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :