മാര്‍പ്പാപ്പയാകാന്‍ ആഗ്രഹിച്ചിരുന്നില്ലെന്ന് പോപ്പ് ഫ്രാന്‍സിസ്
വത്തിക്കാന്‍ സിറ്റി|
WEBDUNIA|
PRO
PRO
മാര്‍പാപ്പയാകാന്‍ താന്‍ ആഗ്രഹിച്ചിട്ടില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഒരുപാട് ആലോചിച്ച ശേഷമാണ് ക്രൈസ്തവ പുരോഹിതനാകാനുള്ള തീരുമാനത്തില്‍ എത്തിയതെന്നും അദ്ദേഹം പറഞ്ഞു. വത്തിക്കാനില്‍ തന്നെ സന്ദര്‍ശിക്കാനെത്തിയ ജസ്യൂട്ട് വിദ്യാര്‍ഥികളോടാണ് മാര്‍പ്പാപ്പ ഇക്കാര്യം പറഞ്ഞത്.
ക്രിസ്തുവിനോടുള്ള സ്‌നേഹം എല്ലാ പരീക്ഷണങ്ങളേയും നേരിടാന്‍ തനിക്ക് ശക്തി പകര്‍ന്നു എന്നും അദ്ദേഹം പറഞ്ഞു.
അര്‍ജന്റീനയിലെ ബ്രൂണിസ് ഐറിസ് ആര്‍ച്ച് ബിഷപ്പ് ആയിരുന്ന അദ്ദേഹം 115ല്‍ 90 ലേറെ വോട്ടുകള്‍ നേടിയാണ് മാര്‍പ്പാപ്പയായത്. 12 നൂറ്റാണ്ടുകള്‍ക്കിടെ തെരഞ്ഞെടുക്കപ്പെടുന്ന യൂറോപ്യന്‍ അല്ലാത്ത ആദ്യ പോപ്പ് ആണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ.