മാര്‍പാപ്പയുടെ ഫോണ്‍കോളുകളും അമേരിക്കന്‍ ചാരസംഘടനകള്‍ ചോര്‍ത്തി

വത്തിക്കാന്‍ സിറ്റി| WEBDUNIA|
PRO
PRO
മാര്‍പ്പാപ്പയുടെ ഫോണ്‍ കോളുകളും അമേരിക്കന്‍ ചാരസംഘടനകള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ടുകള്‍. മുന്‍ മാര്‍പ്പാപ്പ ബെനഡിക്ട് പതിനാറാമന്റെ രാജിക്ക് ശേഷം പുതിയ പോപ്പിനെ കണ്ടെത്താനായി നടന്ന കോണ്‍ക്ലേവിനിടയ്ക്കാണ് പോപ്പ് ഫ്രാന്‍സിസിന്റെ ഫോണ്‍ കോളുകള്‍ അമേരിക്ക ചോര്‍ത്തിയത്. ഇറ്റാലിയന്‍ മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തു വിട്ടത്.

മാര്‍പ്പാപ്പയുടേതടക്കം 46 ദശലക്ഷം ഇറ്റാലിയന്‍ ഫോണ്‍ കോളുകള്‍ എന്‍എസ്എ ചോര്‍ത്തി. ജര്‍മ്മന്‍ ചാന്‍സലര്‍ മെര്‍ക്കലടക്കം 35 ലോകനേതാക്കളുടെ ഫോണ്‍ കോളുകള്‍ അമേരിക്ക ചോര്‍ത്തിയെന്ന വാര്‍ത്തക്ക് പിറകേയാണ് മാര്‍പ്പാപ്പ അടക്കമുള്ളവരുടെ ഫോണ്‍ അമേരിക്ക ചോര്‍ത്തിയതെന്ന വാര്‍ത്ത പുറത്ത് വന്നിരിക്കുന്നത്.

അതേസമയം, ഫോണ്‍ചോര്‍ത്തല്‍ അമേരിക്ക നിര്‍ത്തിയെന്നുള്ള വാര്‍ത്തയും പുറത്തു വന്നിരുന്നു. നിരന്തരം ആരോപണങ്ങള്‍ ഉയരുന്നതിന്റെ പശ്ചാത്തലത്തില്‍ ഇത് സംബന്ധിച്ച് വൈറ്റ് ഹൗസ് പ്രതികരിച്ചിരുന്നു. രഹസ്യവിവരങ്ങള്‍ ശേഖരിക്കുന്നതിലും ഉപയോഗപ്പെടുത്തുന്നതിലും നിയന്ത്രണം ആവശ്യമാണെന്ന് തങ്ങള്‍ മനസ്സിലാക്കുന്നെന്ന് വൈറ്റ് ഹൗസ് വക്താവ് ജെ കാര്‍ണി വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :