‘മുഖ്യമന്ത്രിയുടെ വസതിയിലേക്ക് സലീം രാജ് അസമയത്ത് നടത്തിയ ഫോണ്‍‌കോളുകള്‍ പുറത്തുവരാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു’

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ഗണ്‍മാനായിരുന്ന സലീം രാജിന്റെ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ അസമയത്തുള്ള ഫോണ്‍കോളുകളുടെ വിവരങ്ങള്‍ പുറത്തുവരുന്നത് തടയാനുള്ള ശ്രമമാണ് അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ നടത്തുന്നതെന്ന് ബിജെപി. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണനാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.

സലീം രാജിന്റെ ഫോണ്‍ വിളികള്‍ക്ക് നിരവധി രേഖകളുണ്ട്. സലീംരാജിന്റെ ഫോണ്‍ വിളികളെ മുഖ്യമന്ത്രി ഭയക്കുന്നു. ഇയാളുടെ തടവറയിലാണ് ഉമ്മന്‍ചാണ്ടി. ഈ ഫോണ്‍ വിളികളുടെ വിശദാംശങ്ങള്‍ പുറത്തുവരാതിരിക്കാനാണ് എജി ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായത്. സലിംരാജിന്റെ നേതൃത്വത്തില്‍ നടന്ന ഭൂമി തട്ടിപ്പിന് എജി കൂട്ടുനില്‍ക്കുകയായിരുന്നുവെന്നും എഎന്‍ രാധാകൃഷ്ണന്‍ ആരോപിച്ചു.

ഹൈക്കോടതിയില്‍ ഹര്‍ജിക്കാരന്റെ വാദം അംഗീകരിച്ചാല്‍ 2012 ജൂലൈ മുതലുള്ള ഫോണ്‍ രേഖകള്‍ ലഭ്യമാക്കണം. ഈ രേഖകള്‍ പുറത്തുവന്നാല്‍ സോളാര്‍ തട്ടിപ്പ് കേസിലെ സലിംരാജിന്റെ ഇടപെടലുകള്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ പുറത്തുവരും. ഇതൊഴിവാക്കാനാണ് സര്‍ക്കാര്‍ ധൃതിപിടിച്ച് കോടതിയിലെത്തിയതെന്നും എഎന്‍ രാധാകൃഷ്ണന്‍ കുറ്റപ്പെടുത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :