മലേഷ്യയില്‍ 2,220 ഇന്ത്യക്കാര്‍ക്ക് പൌരത്വം

ക്വാലാലംപൂര്‍| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (17:42 IST)
മലേഷ്യന്‍ പൌരത്വത്തിനുള്ള 2,220 ഇന്ത്യാക്കാരുടെ അപേക്ഷകള്‍ അംഗീകരിച്ചതായി മലേഷ്യന്‍ പ്രധാനമന്ത്രി നയിബ് തുന്‍ റസാഖ് അറിയിച്ചു. സ്ഥിരം താമസക്കാരായി അംഗീകരിച്ചുകൊണ്ടണ് ഇവര്‍ക്ക് പൌരത്വം അനുവദിച്ചിരിക്കുന്നത്.

ക്വാലാലം‌പൂരില്‍ ഒരു വിരുന്നില്‍ സംസാരിക്കുകയായിരുന്നു നയിബ് തുന്‍ റസാഖ്. 3,335 പേരാണ് പൌരത്വത്തിനായി അപേക്ഷിച്ചിരുന്നത്. മലേഷ്യയിലെ ഇന്ത്യാക്കാര്‍ ജീവിത നിലവാരം ഉയര്‍ത്താനായി കഠിനമായി അധ്വാനിക്കുന്നുണ്ടെന്നും രാജ്യത്തിന്‍റെ വികസനത്തിന് മികച്ച സംഭാവനകള്‍ നല്‍കുന്നുണ്ടെന്നും ചൂ‍ണ്ടിക്കാണിച്ചുകൊണ്ടായിരുന്നു നയിബ് ഇക്കര്യം വ്യക്തമാക്കിയത്.

ബാക്കിയുള്ള ആയിരത്തിലധികം അപേക്ഷകള്‍ പരിശോധനയ്ക്കായി മാറ്റിവെച്ചിരിക്കുകയാണെന്നും നയിബ് തുന്‍ റസാഖ് പറഞ്ഞു. ദീര്‍ഘകാലമായി പൌരത്വത്തിന് അപേക്ഷിച്ച് കാത്തിരിക്കുന്നവരും ഇക്കൂട്ടത്തിലുണ്ടായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

മതിയായ രേഖകള്‍ ഇല്ലാത്തതിനാല്‍ ഇന്ത്യാക്കാരായവരുടെ കുട്ടികള്‍ക്കും മറ്റും യഥാസമയം സ്കൂളുകളിലും മറ്റും ചേരാന്‍ കഴിയാത്ത സ്ഥിതിയാണുള്ളതെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു നയിബ് ഇക്കാര്യം അറിയിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :