മലേഷ്യന്‍ വിമാനം കാണാതായി

ക്വാലാലംപൂര്‍| WEBDUNIA|
PRO
PRO
239 പേരുമായി മലേഷ്യയില്‍നിന്ന്‌ പുറപ്പെട്ട വിമാനം കാണാതായി. അര്‍ധരാത്രിയോടെ തലസ്‌ഥാനമായ ക്വാലാലംപൂരില്‍ നിന്ന്‌ ബെയ്‌ജിംഗിലേക്ക്‌ പുറപ്പെട്ട വിമാനമാണ്‌ കാണാതായത്‌.

പുലര്‍ച്ചെ രണ്ടു മണിയോടെ വിമാനവുമായുള്ള ബന്ധം നഷ്‌ടമാവുകയായിരുന്നെന്ന്‌ മലേഷ്യന്‍ എയര്‍വെയ്‌സ് അറിയിച്ചു. 227 യാത്രക്കാരും 12 ജീവനക്കാരുമാണ്‌ വിമാനത്തിലുള്ളത്‌. രണ്ട്‌ കുട്ടികളും യാത്രക്കാരില്‍ ഉള്‍പ്പെടുന്നു.

13 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ വിമാനത്തിലുണ്ട്‌. ഇതില്‍ 160 പേരും ചൈനക്കാരാണ്‌. വിമാനം ചൈനയുടെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചിട്ടില്ലെന്ന്‌ അറിയിച്ചു. വിമാനം കണ്ടെത്താനുള്ള ശ്രമം നടക്കുന്നുണ്ടെങ്കിലും ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :