ചൈനയില്‍ എട്ട് തീവ്രവാദികളെ വെടിവെച്ച് കൊന്നു

ബെയ്ജിംഗ്| WEBDUNIA|
PRO
ചൈനയിലെ വടക്കു പടിഞ്ഞാറന്‍ ഷിന്‍ജിയാങ് പ്രവിശ്യയില്‍ എട്ട് തീവ്രവാദികളെ വെടിവെച്ചു കൊന്നതായി അധികൃതര്‍ അറിയിച്ചു.

സ്ഫോടകവസ്തുക്കളുമായി യാര്‍ക്കണ്ട് കൗണ്ടിപൊലീസ് സ്റ്റേഷന്‍ ആക്രമിച്ചവരെ കൊന്നുവെന്നാണ് അധികൃതരുടെ വിശദീകരണം. ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്. അതേസമയം ഒരു വിവാഹത്തിനുപോകാന്‍ തയാറെടുക്കുകയായിരുന്ന കുടുംബാംഗങ്ങളാണ് വെടിവയ്പില്‍ കൊല്ലപ്പെട്ടതെന്ന് ഉയ്ഗുന്‍ മുസ്ലീംങ്ങളുടെ സംഘടനായ വേള്‍ഡ് ഉയ്ഗുന്‍ കോണ്‍ഗ്രസ് അറിയിച്ചു.

ഹാന്‍ ചൈനീസ് വിഭാഗക്കാരും ടര്‍ക്കിഷ് വംശജരായ ഉയ്ഗുന്‍ മുസ്ലീംങ്ങളും തമ്മില്‍ ഏറ്റുമുട്ടലുകള്‍ നടക്കുന്നിടമാണ് ഷിന്‍ജിയാങ് പ്രവിശ്യ. ഉയ്ഗുന്‍ മുസ്ലീംങ്ങള്‍ ഈസ്റ്റ് ടര്‍ക്കിസ്ഥാന്‍ രാജ്യമായി പ്രഖ്യാപിച്ചിരുന്ന അവിടം 1949ല്‍ ബലംപ്രയോഗിച്ച് വീണ്ടെടുത്തതാണ്. രണ്ടാഴ്ച മുമ്പ് കലാപത്തില്‍ രണ്ടു പൊലീസുകാര്‍ ഉള്‍പ്പെടെ 16 പേര്‍ കൊല്ലപ്പെട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :