മയക്കുമരുന്ന് ആക്രമണം: മെക്‌സിക്കോയില്‍ 29 മരണം

സിയുദാദ് ജുവാറേസ്| WEBDUNIA|
മെക്‌സിക്കോയുടെ വടക്കന്‍ നഗരമായ ചിഹുവാഹുവായില്‍ ഇരുപത്തിനാലു മണിക്കൂറുകള്‍ക്കുള്ളില്‍ ഉണ്ടായ വ്യത്യസ്ത കലാപങ്ങളില്‍ 29 പേര്‍ കൊല്ലപ്പെട്ടു. രണ്ടു പൊലീസ് ഉദ്യോഗസ്ഥരും ആറു സ്‌ത്രീകളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും.

കഴിഞ്ഞ മൂന്ന് വര്‍ഷമായി മയക്കുമരുന്നുമായി ബന്ധപ്പെട്ട കലാപങ്ങള്‍ക്ക് കുപ്രസിദ്ധിയാര്‍ജിച്ച നഗരമാണ് ചിഹുവാഹുവ. സര്‍ക്കാര്‍ സുരക്ഷാസന്നാഹങ്ങള്‍ വര്‍ദ്ധിപ്പിച്ചിട്ടും മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇവിടെ കൊല്ലപ്പെട്ടത് 15,000 ത്തോളം പേരാണ്.

ആറു പേരടങ്ങുന്ന അക്രമിസംഘമാണ് പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. രാജ്യത്തെ ഏറ്റവും കലാപബാധിത നഗരമായ സിയുദാദ് ജുവാറേസിലാണ് പതിനഞ്ചോളം കൊലപാതകങ്ങള്‍ അരങ്ങേറിയത്. പൊലീസുദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതും ഈ നഗരത്തിലായിരുന്നു.

കുറ്റകൃത്യങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ നിയോഗിച്ച പൊലീസിന്‍റെയും പട്ടാളത്തിന്‍റെയും ചെയ്തികള്‍ക്കെതിരെ പോരാടിയ ഒരു വനിതാ പ്രവര്‍ത്തകയും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ബാക്കിയുള്ള 14 പേര്‍ സംസ്ഥാനത്തിന്‍റെ മറ്റുഭാഗങ്ങളിലുണ്ടായ ആക്രമണങ്ങളിലാണ് കൊല്ലപ്പെട്ടത്. അമേരിക്കയിലേക്ക് മയക്കുമരുന്ന് എത്തുന്ന പ്രധാന പാതകള്‍ മെക്സിക്കോയിലൂടെയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :