ചെറുവിമാനം തകര്‍ന്ന്‌ നാലു മരണം

മെക്‌സിക്കോ സിറ്റി| WEBDUNIA|
വടക്കന്‍ മെക്‌സിക്കോയില്‍ ചെറുവിമാനം തകര്‍ന്ന്‌ നാലുപേര്‍ മരിച്ചു. ഇന്നലെയാണ് സംഭവം. മസാറ്റ്‌ലനില്‍ നിന്ന്‌ പറന്നുയര്‍ന്ന വിമാനം ഡുരാംഗോ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്.

റണ്‍‌വേയിലൂടെ നീങ്ങിയ വിമാനം തൊട്ടടുത്തുള്ള മതിലില്‍ ഇടിച്ച ശേഷം പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച്‌ അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :