മധുവിധു ആഘോഷിക്കാന്‍ പോയ ഇന്ത്യന്‍ ദമ്പതികള്‍ വാഹാനപകടത്തില്‍ കൊല്ലപ്പെട്ടു

ഡര്‍ബന്‍| WEBDUNIA|
PRO
ഞായറാഴ്ച വിവാഹിതരായ ഇന്ത്യന്‍ ദമ്പതികള്‍ ദക്ഷിണാഫ്രിക്കയില്‍ വാഹനാപകടത്തില്‍ മരിച്ചു. മെഡിക്കല്‍ ടെക്‌നോളജിസ്റ്റ് ആഷ്‌ലി റെഡ്ഡി (30), ഭാര്യ ദീപിക (29) എന്നിവരാണ് മരിച്ചത്.

മധുവിധു ആഘോഷിക്കാന്‍ പോയ ഇവരുടെ വാഹനം എതിര്‍ദിശയില്‍വന്ന മറ്റൊരു കാറിലിടിച്ചു. ദമ്പതികളും ഒരു 15 കാരനും സംഭവ സ്ഥലത്തുതന്നെ മരിച്ചു. ദമ്പതികളുടെ വാഹനത്തില്‍ ഇടിച്ച കാറിന്റെ ഡ്രൈവറിനെതിരെ നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്. പരുക്കേറ്റ ഡ്രൈവര്‍ ആശുപത്രിയിലാണ്.

ഈ കാറിലെ യാത്രക്കാരന്‍ ആയിരുന്നു മരിച്ച 15 കാരന്‍. ഞായറാഴ്ച നടന്ന വിവാഹ ചടങ്ങില്‍ ദക്ഷിണാഫ്രിക്കയിലുള്ള 600 ഓളം ഇന്ത്യക്കാര്‍ പങ്കെടുത്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :