ഭീതി വിതച്ച് കൊറോണ വൈറസ്: അബുദാബിയില്‍ ഒരാള്‍ മരിച്ചു

ദുബായ്: | WEBDUNIA|
PRO
PRO
ഗള്‍ഫ് രാജ്യങ്ങളില്‍ ഭീതി വിതച്ച് കൊറോണ വൈറസ് വ്യാപിക്കുന്നു. വൈറസ് ബാധയേറ്റ 82 കാരന്‍ അബുദാബിയില്‍ മരിച്ചു. മിഡില്‍ ഈസ്റ്റ് റെസ്പിറേറ്റെറി സിന്‍ഡ്രോം (മെര്‍സ്) എന്ന കൊറോണ വൈറസ് ഭീതി ഗള്‍ഫില്‍ വ്യാപിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഖത്തറിലും സൗദി അറേബ്യയിലുംവൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തു.

യുഎഇയില്‍ ഇതുവരെ ആറ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊറോണ ബാധയെ തുടര്‍ന്ന് ഇതുവരെ യുഎഇയില്‍ രണ്ട് പേര്‍ മരിച്ചു. കഴിഞ്ഞ ദിവസം അബുദാബിയല്‍ മരിച്ച 82കാരന് കൊറോണ ബാധിച്ചിരുന്നതായി ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു. ഈ വ്യക്തി വിദേശ രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ചിട്ടില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഇദ്ദേഹത്തെ ചികിത്സിച്ചിരുന്ന ആശുപത്രി ജീവനക്കാരില്‍ ചിലര്‍ക്കും രോഗലക്ഷണങ്ങളുണ്ട്.

സൗദിയില്‍ പുതുതായി എട്ടുപേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിലൊരാള്‍ വെള്ളിയാഴ്ച മരിച്ചു. ഇതോടെ സൗദിയില്‍ ഈ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 43 ആയി. ഖത്തറില്‍ രണ്ട് പേര്‍ക്ക് കൊറോണയുള്ളതായി റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ സെപ്തംബര്‍ മുതല്‍ ഇതുവരെ വിവിധ രാജ്യങ്ങളിലായി 104 പേര്‍ക്ക് കൊറോണ വൈറസ് ബാധയേറ്റതായാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. സൗദിയില്‍ ഹജ്ജ് സീസണ്‍ അടുത്തതോടെ മുന്‍കരുതല്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കാന്‍ ലേകാരോഗ്യ സംഘടന നിര്‍ദേശം നല്‍കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :