ഭീകരാക്രമണം: വിശ്വസനീയ വിവരമെന്ന് യുഎസ്

വാഷിംഗ്ടണ്‍‍| WEBDUNIA| Last Modified വ്യാഴം, 22 ഏപ്രില്‍ 2010 (09:46 IST)
ഭീകരര്‍ ചില ഇന്ത്യന്‍ നഗരങ്ങളെയും യുഎസ് പൌരന്മാരെയും ലക്‍ഷ്യമിട്ട് ആക്രമണ പദ്ധതി നടപ്പാക്കുന്നു എന്ന വിവരങ്ങള്‍ വിശ്വസനീയമാണെന്ന് ഒബാമ ഭരണകൂടം വ്യക്തമാക്കി. കഴിഞ്ഞ ദിവസം ന്യൂഡല്‍ഹിയില്‍ ജാഗ്രതാനിര്‍ദ്ദേശം നല്‍കിയതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു യുഎസ് ഉന്നതാദ്യോഗസ്ഥര്‍.

യുഎസിനു ലഭിച്ച വിവരം ഇന്ത്യക്ക് കൈമാറിയിട്ടുണ്ട്. എന്നാല്‍, ഏതു ഭീകര സംഘടനയാണ് ഭീഷണി ഉയര്‍ത്തുന്നത് എന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്താന്‍ യുഎസ് ഉദ്യോഗസ്ഥര്‍ വിസമ്മതിച്ചു. ഇരു രാജ്യങ്ങളിലെയും രഹസ്യാന്വേഷണ ഏജന്‍സികളുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ ആക്രമണം തടയാന്‍ സാധിക്കുമെന്ന വിശ്വാസവും യുഎസ് ഭരണകൂടം വെളിപ്പെടുത്തി.

ഡല്‍ഹി നഗരത്തിലെ തിരക്കേറിയ സ്ഥലങ്ങളില്‍ ഭീകരര്‍ ആക്രമണം നടത്താനിടയുണ്ട് എന്ന റിപ്പോര്‍ട്ട് യുഎസ് എംബസി കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. ഇന്ത്യ സന്ദര്‍ശിക്കുന്ന യുഎസ് പൌരന്മാരെയും ഭീകരര്‍ ലക്‍ഷ്യമാക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

നഗരത്തിലെ, സരോജിനി നഗര്‍, കൊണാട്ട് പ്ലേസ്, മെഹ്‌രോളി, കരോള്‍ ബാഗ്, ഗ്രേറ്റര്‍ കൈലാഷ് എന്നിവിടങ്ങളിലാണ് ആക്രമണ സാധ്യത കല്‍പ്പിക്കപ്പെടുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :